play-sharp-fill
മദ്യപിച്ചെത്തി പോലീസിന് നേരെ അക്രമണം; യൂണിഫോം വലിച്ചുകീറി; രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്; പ്രതികൾ അറസ്റ്റില്‍

മദ്യപിച്ചെത്തി പോലീസിന് നേരെ അക്രമണം; യൂണിഫോം വലിച്ചുകീറി; രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്; പ്രതികൾ അറസ്റ്റില്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: അടിപിടി നടക്കുന്നത് തടയാനെത്തിയ പോലീസുകാരെ ആക്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍.

കല്ലറ ഭരതന്നൂര്‍ അംബേദ്കര്‍ കോളനി സ്വദേശികളായ മുകേഷ് ലാല്‍, രാജേഷ് എന്നിവരാണ് പിടിയിലായത്. ഇരുവരേയും റിമാന്‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം വൈകിട്ട് നാലരയ്ക്കാണ് ഭരതന്നൂര്‍ അംബേദ്കര്‍ കോളനിയില്‍ മദ്യപിച്ചെത്തിയ മുകേഷ് ലാലും രാജേഷും പോലീസിനെ ആക്രമിച്ചത്. അടിപിടി നടക്കുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തിയപ്പോഴായിരുന്നു അതിക്രമം.

ഇരുവരേയും പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗ്രേഡ് എസ് ഐ അജയകുമാറിനും സി പി ഒ ജുറൈദിനും മര്‍ദ്ദനമേറ്റത്.
പോലീസുകാരുടെ യൂണിഫോം പ്രതികള്‍ വലിച്ചുകീറി. പ്രതികളെ പോലീസുകാര്‍ തന്നെ പിടികൂടി സ്റ്റേഷനില്‍ എത്തിച്ചു.

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് തടസമുണ്ടാക്കല്‍, പൊതു സ്ഥലത്ത് അടിപിടി തുടങ്ങി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
മുകേഷ് ലാലും രാജേഷും പോക്സോ കേസിലും അടിപിടിക്കേസിലും പ്രതികളാണ്.