വിവാഹ വാര്‍ഷിക ദിനം കണ്ണീരില്‍ മുക്കി ബിനുവിന്‍റെ വിടവാങ്ങല്‍; യുവ കവിയുടെ വേർപാടിൽ തനിച്ചായി അമ്പിളിയും

Spread the love


സ്വന്തം ലേഖകൻ

video
play-sharp-fill

കുമളി: ഒന്നായിത്തുടങ്ങിയ ജീവിതയാത്ര ഒരു ദശാബ്ദം പിന്നിടുമ്പോള്‍ പെട്ടെന്ന് തനിച്ചായതിന്‍റെ പകപ്പിലാണ് അമ്പിളി.

പത്താം വിവാഹ വാര്‍ഷികം ആഘോഷിക്കേണ്ടിയിരുന്ന വെള്ളിയാഴ്ച കവി ബിനു എം. പള്ളിപ്പാട്​ വിട പറഞ്ഞപ്പോള്‍ അമ്പിളി തികച്ചും തനിച്ചായി. 10 വര്‍ഷം മുൻപ് ഏപ്രില്‍ 22നായിരുന്നു ഹരിപ്പാട് പള്ളിപ്പാട് സ്വദേശിയും യുവകവിയുമായ ബിനു എം. പള്ളിപ്പാടും കോട്ടയം കാണക്കാരി സ്വദേശിനി കെ.ആര്‍.
അമ്പിളിയും തമ്മിലെ വിവാഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കവിതയും പുല്ലാങ്കുഴലും സാഹിത്യവുമായിരുന്നു ഇരുവരുടെയും മക്കള്‍. സന്തോഷം നിറഞ്ഞ ജീവിതത്തിലേക്ക് മുന്നറിയിപ്പില്ലാതെ എത്തിയ രോഗം ബിനുവിനെ ഒപ്പം കൂട്ടി കടന്നുപോകുമ്പോള്‍ അമ്പിളിക്ക്​ മുന്നില്‍ ജീവിതം ബിനുവിന്‍റെ ഓര്‍മകള്‍ മാത്രമാകുന്നു.