
സ്വന്തം ലേഖിക
മലപ്പുറം: പോക്സോ കേസ് പ്രതി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍.
മലപ്പുറം നഗരസഭാ മുസ്ലിംലീഗ് മുന്‍ കൗണ്‍സിലര്‍ ആയിരുന്ന കാളിയാര്‍തൊടി കുട്ടനാണ് ജീവനൊടുക്കിയത്.
മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിചാരണ നടപടികള്‍ അവസാനിക്കാനിരിക്കെയാണ് കുട്ടന് ആത്മഹത്യ ചെയ്യുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെയാണ് കുട്ടനെ വീടിനടുത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കി വിചാരണ നടപടികള്‍ ഇന്നു അവസാനിക്കാന്‍ ഇരിക്കുകയായിരിന്നു.
കേസില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ 14 സാക്ഷികളെ വിസ്തരിച്ചു. 10 രേഖകളും നാല് തൊണ്ടിമുതലും ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥര്‍, കുട്ടിയെ പരിചരിച്ച ഡോക്ടര്‍, അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബുധനാഴ്ച്ച ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയിരിന്നു.
പ്രതി മരിച്ചതറിഞ്ഞതോടെ കോടതി നടപടികള്‍ നിര്‍ത്തിവെച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ബാലികയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ഒരുമാസം കഴിഞ് ഗൂഡല്ലൂര്‍ മൈസൂരു റോഡിലെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് പിടികൂടിയത്.
ബാലപീഡനം, ലൈംഗികാതിക്രമം എന്നീ വകുപ്പ് ചുമത്തിയാണ് കേസ്. അമ്മ ഒപ്പമില്ലാത്ത കുട്ടി മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് താമസിച്ചിരുന്നത്. മുത്തശ്ശി ജോലിക്കുപോകുന്ന സമയം നോക്കി പത്ത് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ടിവി കാണാനെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് അറുപതുവയസ്സു കഴിഞ്ഞ കുട്ടന് പീഡിപ്പിച്ചത്.