
പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ വാകത്താനം സ്വദേശി അറസ്റ്റിൽ
സ്വന്തം ലേഖിക
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
വാകത്താനം കാരക്കാട്ട് കുന്ന് ഭാഗത്ത് ഇടത്തുംകടവിൽ വീട്ടിൽ സണ്ണി മകൻ സുബി ജോൺ (കൊഞ്ച് – 22) എന്നയാളെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ അതിജീവതയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. അതിജീവിതയുടെ പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
എസ്.എച്ച്. ഓ ഋഷികേശൻ നായർ, എസ്. ഐ അനിൽകുമാർ, എ.എസ്.ഐമാരായ തോമസ് ജോസഫ്, സുനിൽകുമാർ കെ.എസ്, സി.പി.ഓ മാരായ ലാൽചന്ദ്രൻ, പ്രദീപ് വർമ്മ, അഭിലാഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
Third Eye News Live
0