
സ്വന്തം ലേഖിക
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്റെ ഫണ്ട് പി.എന്‍.ബി മാനേജര്‍ തട്ടിയെടുത്ത കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്കി.
കോഴിക്കോട് കോര്പ്പറേഷന് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിതയാണ് കത്തയച്ചത്. സി.ബി.ഐ ഡയറക്ടര്‍, ആര്.ബി.ഐ ഗവര്‍ണര്‍, പഞ്ചാബ് നാഷണല്‍ ബാങ്ക് ചെയര്മാന് എന്നിവര്‍ക്കും ശോഭിത കത്തയച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിലെ പ്രതി പഞ്ചാബ് നാഷണല്‍ ബാങ്ക് സീനിയര്‍ മാനേജര്‍ എം.പി റിജിലിനെ ഇതുവരെ പിടികൂടിയിട്ടില്ല. അതേസമയം റിജില്ന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയിരുന്നു.
കോഴിക്കോട് കോര്പ്പറേഷന് അധികൃതരും പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഉന്നതരും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് തട്ടിപ്പെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ റിജില്‍ സീനിയര്‍ മാനേജര്‍ പദവി ദുരുപയോഗം നടത്തിയ തട്ടിപ്പാണെന്ന പ്രോസിക്യൂഷന് നിലപാട് അംഗീകരിച്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
അതിനിടെ റിജില്‍ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. കോര്പ്പറേഷന് അക്കൗണ്ടുമായി ബന്ധപ്പെട്ട ഇരുപത്തൊന്നര കോടിയോളം രൂപയുടെ തിരിമറി നടന്നതായാണ് ബാങ്കിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്.
സ്വകാര്യ വ്യക്തികളുടെ ഒന്‍പത് അക്കൗണ്ടുകളില്‍ നിന്ന് പണം തിരിമറി നടന്നെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് പഞ്ചാബ് നാഷണല്‍ ബാങ്ക് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.