play-sharp-fill
മുഖ്യമന്ത്രിക്ക് മറുപടിയുമായി പി എം എ സലാം. ; ‘ലീഗ് ആരെന്ന് ഇഎംഎസിനും നായനാര്‍ക്കും ബോധ്യപ്പെടുത്തിയിട്ടുണ്ട്’

മുഖ്യമന്ത്രിക്ക് മറുപടിയുമായി പി എം എ സലാം. ; ‘ലീഗ് ആരെന്ന് ഇഎംഎസിനും നായനാര്‍ക്കും ബോധ്യപ്പെടുത്തിയിട്ടുണ്ട്’

സ്വന്തം ലേഖിക

കണ്ണൂർ: മുസ്ലീം ലീഗിനെതിരെ ആഞ്ഞടിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പിഎംഎ സലാമിന്‍റെ മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുസ്‌ലിം ലീഗ് ആരെയാണ് പ്രതിനിധീകരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്.

നിങ്ങളെ കൊണ്ട് പറ്റുന്നത് ചെയ്ത് കാണിക്ക് എന്നാണ് ഭീഷണി.

ഒന്നാമത്തെ ചോദ്യത്തിനുളള ഉത്തരം സഖാവ് ഇ.എം.എസിനും രണ്ടാമത്തെതിന്റെ ഉത്തരം സഖാവ് നായനാര്‍ക്കും ബോധ്യപ്പെടുത്തി കൊടുത്ത പ്രസ്ഥാനത്തിന്റെ അന്നത്തെയും ഇന്നത്തെയും എന്നത്തേയും പേരാണ് മുസ്‌ലിംലീഗ്- പിഎംഎ സലാം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

പിഎംഎ സലാമിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണ്ണരൂപം;

“മുസ്‌ലിംലീഗ് ആരെയാണ് പ്രതിനിധീകരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. നിങ്ങളെ കൊണ്ട് പറ്റുന്നത് ചെയ്ത് കാണിക്ക് എന്നാണ് ഭീഷണി. ഒന്നാമത്തെ ചോദ്യത്തിനുളള ഉത്തരം സഖാവ് ഇ.എം.എസിനും രണ്ടാമത്തെതിന്റെ ഉത്തരം സഖാവ് നായനാര്‍ക്കും ബോധ്യപ്പെടുത്തി കൊടുത്ത പ്രസ്ഥാനത്തിന്റെ അന്നത്തെയും ഇന്നത്തെയും എന്നത്തേയും പേരാണ് മുസ്‌ലിംലീഗ്. ചിലത് ഓര്‍ത്തെടുക്കുന്നത് നല്ലതാണ്. വഖഫ് സംരക്ഷണ റാലി കണ്ട് നിലവിളിക്കുന്നവരോട്… ഇന്നലെ നടന്നത് സമരപ്രഖ്യാപനം മാത്രമാണ്…”