പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീട്ടിലെ ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍; സ്‌പെഷ്യല്‍ ക്ലാസ് കഴിഞ്ഞെത്തിയ 16 കാരിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ആര്യനാട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിലെ ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം ആര്യനാട് ഗവ. ഹൈസ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രമ്യ(16) ആണ് ജീവനൊടുക്കിയത്. സ്പെഷ്യല്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ചയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. സ്‌കൂളില്‍ നിന്ന് സ്‌പെഷ്യല്‍ ക്ലാസ് കഴിഞ്ഞ് ഉച്ചയ്ക്ക് 2.15 ഓടെ ബസില്‍ കുതിരകുളത്ത് എത്തിയ രമ്യ വീട്ടിലേക്ക് പോവുന്നത് കണ്ടതായി സമീപവാസികള്‍ പറയുന്നു.

വീടിന്റെ ഹാളിലെ ഫാനിലാണ് രമ്യയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
രമ്യ വീട്ടിലെത്തുമ്പോള്‍ ആരും വീട്ടിലുണ്ടായിരുന്നില്ല.

അരുവിക്കര കുതിരകുളം കൂളമാന്‍കുഴി വീട്ടില്‍ പരേതനായ ബിജു, ലത ദമ്പതിമാരുടെ മകളാണ്. മരണകാരണം വ്യക്തമായിട്ടില്ല.

വിദ്യാര്‍ത്ഥികളായ സൗമ്യ, ശിവം എന്നിവരാണ് രമ്യയുടെ സഹോദരങ്ങള്‍. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.