video
play-sharp-fill

സ്വകാര്യ ബസിന്റെ മുൻചക്രം കയറി ഇറങ്ങി;  പ്ലസ് ടൂ വിദ്യാർഥിക്ക് ദാരുണാന്ത്യം

സ്വകാര്യ ബസിന്റെ മുൻചക്രം കയറി ഇറങ്ങി; പ്ലസ് ടൂ വിദ്യാർഥിക്ക് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: സ്വകാര്യ ബസിന്റെ മുൻചക്രം കയറി ഇറങ്ങി പ്ലസ് ടൂ വിദ്യാർഥിക്ക് ദാരുണാന്ത്യം. മലപ്പുറം വണ്ടൂർ സ്വദേശി നിതിൻ (17) ആണ് മരിച്ചത്. ബസിന്റെ മുൻചക്രം തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു.

മേലെ കാപ്പിച്ചാലിൽ എലമ്പ്ര ശിവദാസന്റെ മകൻ നിതിൻ മമ്പാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർഥിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ എട്ടരയോടെ വണ്ടൂർ മണലിമ്മൽ പാടം ബസ് സ്റ്റാന്റിലാണ് അപകടമുണ്ടായത്.

കാളികാവ് കോഴിക്കോട് റൂട്ടിലോടുന്ന ഗജ ബ്രദേഴ്‌സ് ബസ് സ്റ്റാന്റിലെ ട്രാക്കിൽ നിന്ന് മുന്നോട്ടെടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. നിതിന് പെട്ടെന്ന് ട്രാക്കിൽ നിന്ന് മാറാൻ കഴിഞ്ഞില്ലെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. നിതിൻ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.