
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന്
രാവിലെ 11 ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും.
ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം മൊബൈല്‍ ആപ്പുകളിലും വെബ്സൈറ്റുകളിലും ഫലം ലഭ്യമാകും.
കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം ഇത്തവണയെത്തുമോയെന്നതാണ് പ്രധാനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ വര്‍ഷം 87.94 ശതമാനമായിരുന്നു വിജയം. 4,32,436 പേരാണ് ഹയര്‍സെക്കൻഡറി പരീക്ഷ എഴുതിയത്. ഇതില്‍ 3,65,871 പേര്‍ റഗുലര്‍ വിഭാഗത്തിലും 45,797 പേര്‍ സ്കോള്‍ കേരളക്ക് കീഴിലും 20,768 പേര്‍ പ്രൈവറ്റ് വിഭാഗത്തിലുമാണ്. 2,005 കേന്ദ്രങ്ങളിലാണ് ഇത്തവണ ഹയര്‍സെക്കന്‍ററി പരീക്ഷ നടന്നത്.
പരീക്ഷ ഫലം പരിശോധിക്കാം
keralaresults.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക
ഹോംപേജില്‍ റിസള്‍ട്ട് എന്ന ലിങ്ക് ഓപ്പണ്‍ ചെയ്യുക
ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കുക
ഫലം സ്ക്രീനില്‍ കാണാം
ഭാവി റഫറന്‍സിനായി അതിന്റെ ഹാര്‍ഡ് കോപ്പി സൂക്ഷിക്കുക.



