പ്ലസ് വൺ ട്രയല്‍ അലോട്ട്മെൻ്റ്; പോര്‍ട്ടല്‍ പണി മുടക്കി; അലോട്ട്മെന്റ് പരിശോധിക്കാനാവാതെ വിദ്യാര്‍ത്ഥികള്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: പോര്‍ട്ടല്‍ പണി മുടക്കിയതോടെ ട്രയൽ അലോട്ട്മെൻ്റ് നോക്കാനാകാതെ പ്ലസ് വൺ വിദ്യാർത്ഥികൾ.

ഇനി രണ്ട് ദിവസങ്ങള്‍ മാത്രമാണ് ഓപ്ഷന്‍ മാറ്റാനും തിരുത്തലുകള്‍ വരുത്താനുമുള്ള സമയം.
പോര്‍ട്ടലില്‍ തിരക്കേറിയതാണ് സംവിധാനം തകരാറിലാകാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്മെന്റ് പരിശോധിക്കാനായി ആവശ്യമായ സാങ്കേതിക ക്രമീകരണം നടപ്പിലാക്കിയിട്ടില്ലെന്ന് ആരോപണങ്ങളുണ്ട്.
ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിച്ച്‌ തിരുത്തലുകള്‍ വരുത്താനും ഓപ്ഷനുകള്‍ മാറ്റാനും ഞായറാഴ്ച വൈകീട്ട് അഞ്ചുവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.

എന്നാല്‍, പോര്‍ട്ടല്‍ പ്രവര്‍ത്തിക്കാത്തത് കൊണ്ട് ആദ്യത്തെ ദിവസം വേണ്ട തിരുത്തലുകള്‍ വരുത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചില്ല. ഇനി രണ്ട് ദിവസങ്ങള്‍ മാത്രമാണ് ഓപ്ഷന്‍ മാറ്റാനും തിരുത്തലുകള്‍ വരുത്താനുമുള്ള സമയം. ഇതിനുള്ള സമയം നീട്ടണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.