കോട്ടയം കഞ്ഞിക്കുഴിയിൽ പിക്കപ്പ് ലോറിക്ക് തീ പിടിച്ചു; നാട്ടുകാരും പൊലീസും ചേർന്ന് തീ അണച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കഞ്ഞിക്കുഴിയിൽ പിക്കപ്പ് ലോറിക്ക് തീ പിടിച്ചു. നാട്ടുകാരും പൊലീസും ചേർന്ന് തീ അണച്ചു.

നഗരത്തിലെ ഏറ്റവും തിരക്കേറിയ കഞ്ഞിക്കുഴി ജംഗ്ഷനിൽ നിന്ന് പുതുപ്പള്ളിയിലേക്ക് പോയ പിക്കപ്പ് വാനിൻ്റെ ബോണറ്റിൽ നിന്ന് തീ ഉയരുകയായിരുന്നു. തീ ഉയരുന്നത് കണ്ട് ഡ്രൈവർക്ക് തലകറക്കമുണ്ടായെങ്കിലും അവസരോചിതമായി ഡ്രൈവർ കഞ്ഞിക്കുഴി ത്രിവേണി സൂപ്പർ മാർക്കറ്റിൻ്റെ സൈഡ് ചേർത്ത് വാഹനം നിർത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാനിൽ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാരും കൺട്രോൾ റൂം എസ് ഐ പ്രിൻസ് തോമസും എ എസ് ഐ ബിജുവും ചേർന്നാണ് തീ അണച്ചത്. പൊലീസ് അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് എത്തിയെങ്കിലും അതിന് മുൻപേ തീ അണച്ചിരുന്നു.

പൊലീസും നാട്ടുകാരും അവസരോചിതമായി ഇടപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ആളപായമൊന്നുമില്ല.