നിങ്ങളുടെ ഫോണിൽ സ്വകാര്യതാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ..? ഇല്ലെങ്കിൽ ഫോണ്‍ നഷ്ടമായാല്‍ ഉടന്‍ തന്നെ യുപിഐ അക്കൗണ്ട് ബ്ലോക്ക് ചെയ്യുക; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍……

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: യു പി ഐകളുടെ വരവോടെ മൊബൈല്‍ ഫോണ്‍ ഒരു മിനി ബാങ്ക് ആയി തന്നെ മാറിയിട്ടുണ്ട്.

ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്ത സൂക്ഷിച്ചിരിക്കുന്ന യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ആപ്പുകളാണ് ഉപയോക്താക്കളെ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്താന്‍ അനുവദിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇവയില്‍ നാം സ്വകാര്യതാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ മറ്റുള്ളവര്‍ക്ക് എളുപ്പം പണമിടപാടുകള്‍ നടത്താന്‍ കഴിയും.

ഫോണ്‍ നഷ്ടമായാല്‍ ഗൂഗിള്‍ പേ പോലുള്ള ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ ഉടന്‍തന്നെ മറ്റൊരു ഫോണില്‍ നിന്നും 18004190157 എന്ന നമ്പരിലേക്ക് വിളിക്കുക. നിങ്ങളുടെ യു പി ഐ അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിനായി കമ്പനിയുടെ പ്രതിനിധി നിങ്ങളെ സഹായിക്കും.

പിന്നീട് ഫോണ്‍ തിരിച്ചു കിട്ടിയാലോ, പുതിയ ഫോണിലോ ഇവ വീണ്ടും തുറക്കാവുന്നതേയുള്ളൂ.