play-sharp-fill
വിശേഷദിവസങ്ങളിലോ നീണ്ട യാത്ര പോകുമ്പോഴോ ആര്‍ത്തവം വില്ലനാകാറുണ്ടോ….?  ആര്‍ത്തവം നീട്ടി വെയ്ക്കാന്‍ മരുന്നുകള്‍ കഴിക്കാറുണ്ടോ; എന്നാൽ ഇതൊന്നു പരീക്ഷിച്ച് നോക്കൂ…!

വിശേഷദിവസങ്ങളിലോ നീണ്ട യാത്ര പോകുമ്പോഴോ ആര്‍ത്തവം വില്ലനാകാറുണ്ടോ….? ആര്‍ത്തവം നീട്ടി വെയ്ക്കാന്‍ മരുന്നുകള്‍ കഴിക്കാറുണ്ടോ; എന്നാൽ ഇതൊന്നു പരീക്ഷിച്ച് നോക്കൂ…!

സ്വന്തം ലേഖിക

കോട്ടയം: വിശേഷദിവസങ്ങളിലോ ഉത്സവ സമയങ്ങളിലോ നീണ്ട യാത്ര പോകുമ്പോഴോയെല്ലാം ആര്‍ത്തവം പലരിലും വില്ലനാകാറുണ്ട്.

വയറുവേദന, അസ്വസ്ഥത ഇതെല്ലാം ഒപ്പം വരും. ഇങ്ങനെ വരുമ്പോള്‍ കുറച്ച്‌ ദിവസത്തേക്ക് എങ്കിലും ആര്‍ത്തവം നീട്ടിവെയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ചിന്തിക്കാത്തതായി ആരുമുണ്ടാകില്ല അല്ലേ. ഗുളികയെയും മറ്റ് പാര്‍ശ്വഫലങ്ങളുള്ള മരുന്നുകളെയാകും പിന്നെ നമ്മള്‍ ആശ്രയിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഭാവിയില്‍ നിരവധി പ്രശ്നങ്ങളാണ് ഉണ്ടാകുക. എന്നാല്‍ വീട്ടുമരുന്നുകളിലൂടെ ആര്‍ത്തവം വൈകിപ്പിക്കാവുന്നതെയുള്ളൂ. പലരും അറിയാതെ പോയ മാര്‍ഗങ്ങളിതാ.

* ആര്‍ത്തവം വൈകിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് കടുക്. ഒരു സ്പൂണ്‍ കടുക് വെള്ളത്തിലോ പാലിലോ രാത്രി കുതിര്‍ത്ത് വെച്ച്‌ പിറ്റേന്ന് കഴിക്കുന്നത് ആര്‍ത്തവം വൈകിപ്പിക്കും. ആര്‍ത്തവ ദിവസത്തിന്റെ ഒരാഴ്ച മുന്‍പ് തന്നെ കഴിച്ച്‌ തുടങ്ങാം.

* എരിവുള്ള ഭക്ഷണം ഒഴിവാക്കുന്നത് ആര്‍ത്തവം നേരത്തെ വരുന്നത് തടയാന്‍ സഹായിക്കും. എരിവുള്ള ഭക്ഷണം കഴിക്കുന്നത് ആര്‍ത്തവം നേരത്തെ വരുന്നതിനും അഞ്ചോ ആറോ ദിവസം വൈകിപ്പിക്കുന്നതിനും കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്.

*ഇളം ചൂടുവെള്ളത്തില്‍ നാരാങ്ങാനീര് കലര്‍ത്തി പതിവായി കഴിക്കുന്നത് ആര്‍ത്തവം വൈകിപ്പിക്കും. ആര്‍ത്തവദിനത്തിന് ഒരാഴ്ച മുന്‍പ് തന്നെ ഇത് പതിവായി കഴിക്കണം.

* മുള്‍ട്ടാനി മിട്ടിയും ഇത്തരത്തില്‍ ആര്‍ത്തവം വൈകിക്കുന്നതിന് കഴിക്കാവുന്നതാണ്. 25-30 ഗ്രാം മുള്‍ട്ടാനി മിട്ടി ഒരു കപ്പ് ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തി ആര്‍ത്തവ ദിവസത്തിന് ഒരാഴ്ച മുൻപ് മുതല്‍ കഴിച്ചുതുടങ്ങുകയാണ് വേണ്ടത്.

* വറുത്ത പയര്‍വര്‍ഗങ്ങള്‍ ആര്‍ത്തവം വൈകിപ്പിക്കും. ചെറിയ അളവ് വറുത്ത പയര്‍ പത്ത് ദിവസം തുടര്‍ച്ചയായി കഴിക്കാം. കഴിക്കുന്ന പയറിന്റെ അളവ് എല്ലാ ദിവസവും തുല്യമായിരിക്കണം. കൂടിയ അളവില്‍ കഴിച്ചാല്‍ തെറ്റായി ആര്‍ത്തവം ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. ദഹന പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകാം.