
സഹോദരനും കൂട്ടാളികളും ചേർന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പോൾ പോഗ്ബ
സഹോദരനായ മതിയാസ് പോബ്ഗയും ബാല്യകാല സുഹൃത്തുക്കളും ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന ആരോപണവുമായി ഫ്രാൻസിൻ്റെ യുവൻ്റസ് താരം പോൾ പോഗ്ബ. മുഖംമൂടിയണിഞ്ഞ രണ്ട് തോക്കുധാരികൾ തന്നെ തടവിലാക്കിയെന്നും 13 വർഷം തന്നെ സംരക്ഷിച്ചതിനു പണം നൽകണമെന്ന് 11 മില്ല്യൺ യൂറോ നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടുവെന്നും പോഗ്ബ പൊലീസിനോട് പറഞ്ഞു.
എന്നാൽ പോഗ്ബയുടെ സഹോദരൻ ആരോപണങ്ങൾ നിഷേധിച്ചു. പോഗ്ബയെ ചതിയൻ എന്നും രാജ്യദ്രോഹിയെന്നും വിശേഷിപ്പിച്ച മത്യാസ്, പോൾ പോഗ്ബയുടെ യഥാർത്ഥ മുഖം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണെന്ന് ആരോപിച്ചു. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് മാത്യാസ് പോൾ പോഗ്ബയ്ക്കെതിരെ രംഗത്തെത്തിയത്. ഫ്രഞ്ച് സഹതാരം കിലിയൻ എംബാപ്പെയ്ക്കെതിരെ ദുർമന്ത്രവാദം നടത്തിയെന്നും മതിയാസ് ആരോപിച്ചു.
Third Eye News K
0