‘എനിക്കെന്റെ അമ്മയെ ഇപ്പൊ കാണണം’: പത്തനംതിട്ടയിൽ കാമുകിയുടെ മകളെ പീഡിപ്പിച്ച പ്രതി കരച്ചിലോട് കരച്ചില്‍; അമ്പരന്ന് പൊലീസ്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പത്തനംതിട്ട: കാമുകിയുടെ പ്രായപൂര്‍ത്തിയാകാത്തതെ മകളെ പീഡിപ്പിച്ച പ്രതിയുടെ വിവിധ ഭാവങ്ങള്‍ കണ്ട് അമ്പരന്ന് പൊലീസ്.

റാന്നി തോട്ടമണ്‍ ആര്യപത്രയില്‍ അനന്തു അനില്‍കുമാര്‍ ആണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത് കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ പ്രതിക്ക് യാതൊരു വിഷമവും ഉണ്ടായിരുന്നില്ല. കൂസലില്ലാതെ ചിരിച്ച്‌ ഇരുന്ന പ്രതി, കോടതിയില്‍ നിന്നും തിരിച്ചിറങ്ങിയപ്പോള്‍ കരച്ചിലോട് കരച്ചില്‍ ആയിരുന്നു. ‘എനിക്കെന്റെ അമ്മയെ ഇപ്പൊ കാണണം’ എന്ന് പറഞ്ഞായിരുന്നു യുവാവ് കരഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാമുകിയുടെ 16കാരിയായ മകളെ ഒന്നര വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആണ് അനന്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടകയ്ക്ക് താമസിച്ച്‌ വരികയായിരുന്നു പെണ്‍കുട്ടിയും അമ്മയും. ഭര്‍ത്താവ് ഉപേക്ഷിച്ച്‌ പോയതിനെ തുടര്‍ന്നാണ് പ്രതി യുവതിയുമായി ബന്ധം സ്ഥാപിക്കുന്നത്.

പ്രതി പെണ്‍കുട്ടിയുടെ അമ്മയുമായി ബന്ധം സ്ഥാപിച്ച്‌, ആരുമറിയാതെ പെണ്‍കുട്ടിയെ കഴിഞ്ഞ ഒന്നര വര്‍ഷമായി പീഡിപ്പിച്ച്‌ വരികയായിരുന്നു. പെണ്‍കുട്ടിയെ 2022 ഓഗസ്റ്റ് 5ന് രാത്രി പ്രതി ദേഹോപദ്രവം ഏല്‍പ്പിച്ചതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

നാളുകളായുള്ള ലൈംഗികപീഡനവും ഉപദ്രവവും പെണ്‍കുട്ടി പൊലീസിനോട് വെളിപ്പെടുത്തി. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം കേസെടുത്ത പത്തനംതിട്ട പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുൻപാകെ ഹാജരാക്കി.