പത്തനംതിട്ട നരബലി; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും;  ഷാഫിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

പത്തനംതിട്ട നരബലി; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും; ഷാഫിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

സ്വന്തം ലേഖിക

പത്തനംതിട്ട: കുടുംബ ഐശ്വര്യത്തിനായി രണ്ട് സ്ത്രീകളെ നരബലി നടത്തി കുഴിച്ചുമൂടിയ കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെയാണ് ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുക. പത്തനംതിട്ടയില്‍ നിന്ന് പ്രതികളുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടവന്ത്രയില്‍ താമസിക്കുന്ന പത്മം, തൃശ്ശൂര്‍ സ്വദേശി റോസിലി എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. റോസിലിയെ ജൂണ്‍ എട്ടിനും പത്മത്തെ സെപ്റ്റംബര്‍ 26 നും കൊലപ്പെടുത്തിയെന്നാണ് നിഗമനം. ഇരുവരുടെയും മൃതദേഹം ഡിഎന്‍എ പരിശോധനടക്കം പൂര്‍ത്തിയാക്കിയ ശേഷം ആയിരിക്കും ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുക. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുകയാണ്. പെരുമ്പാവൂരിലും