നരബലിക്കായി ലക്ഷ്യമിട്ടത് രാത്രി ഒറ്റയ്ക്കിറങ്ങി നടക്കുന്ന സ്ത്രീകളെ; നന്നായി സംസാരിച്ച് ഇവരെ പാട്ടിലാക്കും; 75 കാരിയെ തന്റെ കാമുകിയുടെ മുന്നില്‍ വച്ച് ക്രൂരമായി പീഡിപ്പിച്ച് ആനന്ദം കണ്ടെത്തിയ സൈക്കോ; കൊല ചെയ്ത സ്ത്രീയുടെ രഹസ്യഭാഗം പൊരിച്ച് കഴിച്ചതായും സൂചന; വാടകവീട്ടിലാണ് താമസമെങ്കിലും വാഹനങ്ങൾ നിരവധി; സൈക്കോ ഷാഫിയുടെ ക്രൂരതകളിൽ നടുങ്ങി കേരളം….!
സ്വന്തം ലേഖിക
പത്തനംതിട്ട: ഇലന്തൂരിലെ നരബലിയുടെ സൂത്രധാരന്‍ മുഹമ്മദ് ഷാഫി ഒരു സൈക്കോ ക്രിമിനൽ എന്ന് പോലീസ്.
ഇയാൾ ഇലന്തൂരിലെ ഭഗവല്‍ സിങ്ങും, ലൈലയുമായി ഒരു ആറ് മാസമായി അടുപ്പത്തിലായിട്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപ്പോള്‍ മുതലാണ് ഇയാളുടെ പരസ്യമായ വരവും പോക്കും. അതിന് മുൻപും വന്നുപോയിരിക്കാമെന്നും ചിലര്‍ പറഞ്ഞു. വൈദ്യരുടെ അടുത്ത് തിരുമ്മാന്‍ വന്നിരുന്ന ആളെന്നാണ് എല്ലാവരും കരുതിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, ആഭിചാര ക്രിയ നടത്തിയിരുന്ന കൊലയാളിയെന്ന് മനസ്സിലായത് ഇപ്പോഴാണ്. ഇലന്തൂരില്‍ കൊല ചെയ്ത ഒരു സ്ത്രീയുടെ രഹസ്യഭാഗം പൊരിച്ച് കഴിച്ചതായും സൂചനയുണ്ട്. ഇതും അന്ധവിശ്വാസത്തിന്റെ പേരിലുള്ള സൈക്കോ ഷാഫിയുടെ മുതലെടുപ്പായിരുന്നു എന്ന്
കരുതേണ്ടി വരും.
സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതില്‍ സൈക്കോ ഷാഫി ആനന്ദം കണ്ടെത്തിയിരുന്നു. നന്നായി സംസാരിച്ച് സ്ത്രീകളെ വശത്താക്കാനും ഇയാള്‍ക്ക് വിരുതുണ്ടായിരുന്നു. പെരുന്നവൂര്‍ സ്വദേശിയാണെങ്കിലും, കുറ കാലമായി എറണാകുളം സൗത്തിലായിരുന്നു താമസം. വാടക വീട്ടിലാണ് താമസമെങ്കിലും, നിരവധി വാഹനങ്ങള്‍ ഉണ്ട്.
സ്‌കോര്‍പ്പിയോയില്‍ തുടങ്ങി ആലുവ ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പ്രൈവറ്റ് ബസ് വരെ സ്വന്തമായുണ്ടായിരുന്നുവെന്നാണ് സുഹൃത്ത് ബിലാല്‍ പറയുന്നത്. മകളുടെ മക്കളുടെ പേരിലുള്ള അദീന്‍സ് എന്ന പ്രൈവറ്റ് ബസാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്. കേസില്‍ പിടികൂടിയ സ്‌കോര്‍പ്പിയോ കാറും മകളുടെ മക്കളുടെ പേരില്‍ തന്നെയായിരുന്നു.
കൂടാതെ സൗത്തില്‍ ഒരു ഹോട്ടലും ഷാഫിയും കുടുംബവും ചേര്‍ന്ന് നടത്തിയിരുന്നു.
ഷാഫി ലഹരി മരുന്ന് സംഘത്തിലെ കണ്ണിയായിരുന്നുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ഥങ്ങള്‍ ഷാഫി ഉപയോഗിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ലഹരി എത്തിച്ചിരുന്നുവെന്നും സുഹൃത്ത് വെളിപ്പെടുത്തി.
ലോട്ടറി വില്‍ക്കുന്ന മറ്റ് പല സ്ത്രീകളെയും സ്വാധീനിക്കാന്‍ ഷാഫി ശ്രമിച്ചിരുന്നു. ഇവരില്‍ നിന്ന് ലോട്ടറി എടുത്തും പണം കടം നല്‍കിയും ലോട്ടറി വില്‍ക്കുന്ന സ്ത്രീകളുമായി ചങ്ങാത്തം കൂടി. ഇങ്ങനെയാണ് പത്മയുമായി ബന്ധം സ്ഥാപിച്ചത്. കളമശേരിയില്‍ ഒരു കൊലപാതക കേസില്‍ താന്‍ ജയിലില്‍ കിടന്നതാണെന്ന് ഷാഫി പറഞ്ഞിട്ടുണ്ട്. അതിനുശേഷമാണ് എറണാകുളത്ത് വാടകയ്ക്ക് താമസിക്കുന്നതിനായി എത്തിയതെന്നാണ് അദ്ദേഹം പറഞ്ഞതെന്നും സുഹൃത്ത് പറഞ്ഞു.
രാത്രികാലങ്ങളില്‍ ഒറ്റക്കിറങ്ങി നടക്കുന്ന സ്ത്രീകളേയും ഒറ്റക്ക് ജീവിക്കുന്ന സ്ത്രീകളെയും കണ്ടെത്തി അവരെ നരബലിക്കെത്തിക്കുന്നതിനുള്ള നീക്കമാണ് ഷാഫി നടത്തിയത്. ഇതിനായി സൗത്ത് കെഎസ്‌ആര്‍ടിസി ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ എത്തുന്ന സ്ത്രീകളെ സമീപിച്ചിരുന്നു. ഇവരുമായി പലവിധ വഴികളിലൂടെ ബന്ധം സ്ഥാപിക്കും. തുടര്‍ന്ന് ഇവര്‍ക്ക് പണം ഉള്‍പ്പെടെ കടം നല്‍കി വിശ്വാസം പിടിച്ചു പറ്റാനും ഷാഫി ശ്രമിക്കും. ഇത്തരത്തില്‍ ഏറെ കാലമായി നല്ല ബന്ധത്തിലായിരുന്നവരെയാണ് ഷാഫി നരബലിക്കായി എത്തിച്ചത്.