video
play-sharp-fill

ബാറിൽ വെച്ച് വാക്കുതർക്കം; ബിയര്‍ കുപ്പി കൊണ്ട് യുവാവിനെ  തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പത്തനംതിട്ട സ്വദേശി കറുകച്ചാൽ പൊലീസിൻ്റെ പിടിയിൽ

ബാറിൽ വെച്ച് വാക്കുതർക്കം; ബിയര്‍ കുപ്പി കൊണ്ട് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പത്തനംതിട്ട സ്വദേശി കറുകച്ചാൽ പൊലീസിൻ്റെ പിടിയിൽ

Spread the love

സ്വന്തം ലേഖിക

പത്തനംതിട്ട: വധശ്രമ കേസിൽ പ്രതി പിടിയിൽ.

പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് സെൻ മേരീസ് സ്കൂൾ ഭാഗത്ത് രണ്ടുപറയിൽ വീട്ടിൽ ചാക്കപ്പന്‍ തോമസ്‌ മകന്‍ ആൽബിൻ തോമസ് (പ്രിൻസ് -21) എന്നയാളെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം കറുകച്ചാൽ ജംഗ്ഷന് സമീപമുള്ള ബാറിൽ വച്ച് ജോബിൻ മാത്യു എന്നയാളെയാണ് ബിയര്‍ കുപ്പി തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും ബാറിൽ വച്ച് വാക്കു തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ആൽബിൻ ബിയർ കുപ്പി വച്ച് ജോബിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. സംഭവത്തിനു ശേഷം ഇയാൾ ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിക്ക് മണിമല, നെടുമുടി, പുളിങ്കുന്ന്, കീഴ് വായ്പൂർ, കറുകച്ചാൽ എന്നീ സ്റ്റേഷനുകളിൽ വധശ്രമം, തട്ടിക്കൊണ്ടുപോകൽ,ദേഹോപദ്രവം, കഞ്ചാവ് ഉപയോഗം തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്. എസ്.ഐ മാരായ അനില്‍ കുമാര്‍, ഗോപകുമാര്‍ സി.പി.ഓമാരായ ബിജു, രതീഷ്‌ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.