കൂടെ ജോലി ചെയ്യുന്ന യുവാവിനൊപ്പം ഒളിച്ചോടി; പത്ത് വര്‍ഷം മുന്‍പ് പന്തളത്ത് നിന്നും കാണാതായ യുവതിയെ മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്നും കണ്ടെത്തി
സ്വന്തം ലേഖിക
പത്തനംതിട്ട: പത്തു വര്‍ഷം മുന്‍പ് പന്തളത്ത് നിന്നും കാണാതായ യുവതിയെ മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്നും കണ്ടെത്തി.
പന്തളം കുളനട കണ്ടംകേരില്‍ സിമികുമാരിയെയാണ് (42) കണ്ടെത്തിയത്.
2012 മേയ് ആറിന് രാവിലെ 10 മണിക്കാണ് ഭര്‍ത്താവും രണ്ടു മക്കളമുമുള്ള സിമികുമാരിയെ വീട്ടില്‍ നിന്നും കാണാതായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഹരിപ്പാട് സ്വദേശിയായ ഹന്‍സില്‍ (38) എന്നയാള്‍ക്കൊപ്പം മലപ്പുറം പെരിന്തല്‍മണ്ണയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു യുവതി. പന്തളത്തെ സ്വകാര്യസ്ഥാപനത്തില്‍ ഒരുമിച്ച് ജോലി ചെയ്തുവന്ന ഹന്‍സിലുമായി അടുപ്പത്തിലായതിനെ തുടര്‍ന്ന് ഒളിച്ചോടുകയായിരുന്നു.
ഹന്‍സിലിനെ ഇന്നലെ പുനലൂരില്‍ നിന്നും പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ പെരിന്തല്‍മണ്ണയിലുണ്ടെന്ന വിവരം ലഭിച്ചത്.
ഒരുമിച്ചു ജോലി ചെയ്തുവന്ന ഹന്‍സിലുമായി സ്വമേധയാ പോയതാണെന്നും, തുടര്‍ന്ന് ഇസ്ലാം മതം സ്വീകരിച്ച് സാനിയ എന്ന പേര് സ്വീകരിച്ചെന്നും 9 വര്‍ഷത്തോളമായി ഭാര്യാ ഭര്‍ത്താക്കന്മാരായി ജീവിച്ചുവരികയാണെന്നും യുവതി പോലീസിന് മൊഴി നല്‍കി.
എന്നാല്‍ കുടുംബപ്രശ്നങ്ങളാല്‍ ഒരു വര്‍ഷമായി പിരിഞ്ഞു കഴിയുകയാണെന്നും ഇപ്പോള്‍ മാവേലിക്കര കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് കേസ് നടന്നു വരികയാണെന്നും മൊഴിയിലുണ്ട്.