video
play-sharp-fill
പാമ്പാടി ഒൻപതാം മൈലിൽ കാൽനടയാത്രക്കാരൻ്റെ തലയിലൂടെ ടാങ്കർ ലോറി കയറിയിറങ്ങി; വയോധികന് ദാരുണാന്ത്യം

പാമ്പാടി ഒൻപതാം മൈലിൽ കാൽനടയാത്രക്കാരൻ്റെ തലയിലൂടെ ടാങ്കർ ലോറി കയറിയിറങ്ങി; വയോധികന് ദാരുണാന്ത്യം

സ്വന്തം ലേഖിക

കോട്ടയം: പാമ്പാടി ഒൻപതാം മൈലിൽ കാൽനടക്കാരനായ വയോധികൻ ടാങ്കർ ലോറി തലയിലൂടെ കയറിയിറങ്ങി മരിച്ചു.

പെട്രോളുമായി വന്ന ടാങ്കർ ലോറി നിയന്ത്രണം തെറ്റി കാൽനടയാത്രക്കാരനെ തട്ടി വീഴ്ത്തി തലയിലൂടെ ചക്രങ്ങൾ കയറി ഇറങ്ങുകയായിരുന്നു.പോലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. കുംബന്താനം ചീനിക്കടുപ്പിൽ കുട്ടപ്പൻ ആണ് മരിച്ചത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിലേക്കുള്ള പച്ചക്കറിയും വീട്ടുസാമാനങ്ങളും വാങ്ങിച്ചു മടങ്ങുകയായിരുന്നു വയോധികൻ. ഫയർ ഫോഴ്സ് എത്തി റോഡും പരിസരവും വൃത്തിയാക്കി.