video
play-sharp-fill
ശരീരത്തില്‍ മര്‍ദനത്തിന് സമാനമായ പാടുകള്‍; പാലക്കാട്  വാഹനപകടത്തില്‍ പരിക്കേറ്റ യുവാവിന്റെ മരണത്തിൽ ദുരൂഹത; ഒരാള്‍ കസ്റ്റഡിയില്‍

ശരീരത്തില്‍ മര്‍ദനത്തിന് സമാനമായ പാടുകള്‍; പാലക്കാട് വാഹനപകടത്തില്‍ പരിക്കേറ്റ യുവാവിന്റെ മരണത്തിൽ ദുരൂഹത; ഒരാള്‍ കസ്റ്റഡിയില്‍

സ്വന്തം ലേഖിക

പാലക്കാട്: പാലക്കാട്‌ നരികുത്തിയില്‍ വാഹനപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ്.

ഇന്നലെ ഉച്ചയോടെയാണ് വാഹനപകടത്തില്‍ പരിക്കേറ്റെന്ന് പറഞ്ഞ് യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രാത്രിയോടെ യുവാവ് മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരീരത്തില്‍ മര്‍ദനത്തിനു സമാനമായ പാടുകള്‍ കണ്ടതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. നരികുത്തി സ്വദേശി ഫിറോസ് ആണ് പാലക്കാട്‌ നോര്‍ത്ത് പൊലീസിന്റെ കസ്റ്റഡിയില്‍ ഉള്ളത്.

നരിക്കുത്തി സ്വദേശി അനസാണ് മരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് അനസെന്ന് ബന്ധുക്കള്‍ പറഞ്ഞു. അനസിനെ മര്‍ദ്ദിച്ചതായി കസ്റ്റഡിയിലുള്ള ഫിറോസ് മൊഴി നല്‍കി.

ലേഡീസ് ഹോസ്റ്റല്‍ പരിസരത്ത് മോശമായി പെരുമാറിയപ്പോഴാണ് ഇടപ്പെട്ടത്. ബാറ്റു കൊണ്ടാണ് അടിച്ചത്. അബദ്ധത്തില്‍ തലയ്ക്ക് അടിയേറ്റന്നും മൊഴിയില്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടിയെന്ന് പൊലീസ് പറഞ്ഞു. മരണ കാരണം പോസ്റ്റുമാര്‍ട്ടത്തിന് ശേഷമേ പറയാനാകൂ.