
കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു; കുട്ടിയാനയ്ക്ക് പരിക്ക്; നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് വനംമന്ത്രി
സ്വന്തം ലേഖിക
പാലക്കാട്: കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു.
കഞ്ചിക്കോട് കൊട്ടാമുട്ടി ഭാഗത്തെ ബി ലൈനിലൂടെ പോവുകയായിരുന്ന ആനകളെയാണ് ട്രെയിനിടിച്ചത്. ട്രെയിന്‍ ഗതാഗതം തടസപെട്ടിട്ടില്ല. എന്നാല്‍ കാട്ടാനകൂട്ടം സംഭവ സ്ഥലത്തിന് സമീപത്ത് തമ്പടിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കന്യാകുമാരി അസം എക്സ്പ്രസാണ് കാട്ടാനക്കൂട്ടത്തെ ഇടിച്ചത്. കൊട്ടാമുട്ടി ഭാഗത്ത് സ്ഥിരമായി കാട്ടാനക്കൂട്ടം ഇറങ്ങാറുണ്ട്. പാളം മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയാനയെ ട്രെയിനിടിക്കുകയായിരുന്നു.
ആനയുടെ പുറകുവശത്താണ് ട്രെയിന്‍ തട്ടിയത്. പ്രസവിച്ച് അധികസമയം ആയിരുന്നില്ല. പിടിയാനയോടൊപ്പം ഒരു കുട്ടിയാനയും ഉണ്ടായിരുന്നു.
കുട്ടിയാനയ്ക്ക് പരിക്കേറ്റതായി സംശയമുണ്ട്. ആനയെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Third Eye News Live
0