നാട്ടുകാർ ഓടിയെത്തിയത് കരച്ചിൽ കേട്ട്; കണ്ടത് വെട്ടേറ്റ് കിടന്ന ദീപികയെ കെട്ടിപ്പിടിച്ച് കരയുന്ന ഒന്നരവയസുകാരൻ മകനെ; രക്ഷപ്പെടാനുള്ള അവിനാശിൻ്റെ ശ്രമം തടഞ്ഞത് നാട്ടുകാർ; പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്…

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പാലക്കാട്: കുടുംബ വഴക്കിൻ്റെ പേരിൽ ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

പാലക്കാട് പള്ളിക്കുറുപ്പില്‍ ഇന്ന് രാവിലെ 8.45നാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പള്ളിക്കുറുപ്പ് കണ്ടുകണ്ടം വീട്ടില്‍കാട് ദീപികയെയാണ് (28) ഭര്‍ത്താവ് അവിനാശ് വെട്ടി കൊലപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ ദീപികയുടെ കരച്ചില്‍ കേട്ടാണ് അയല്‍ക്കാര്‍ ഓടിയെത്തുന്നത്. അപ്പോള്‍ ദീപിക വെട്ടേറ്റ് വീണു കിടക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഒന്നര വയസുകാരന്‍ ഐവിന്‍ അമ്മയെ കെട്ടിപ്പിടിച്ച്‌ കരയുകയായിരുന്നു.

കൊടുവാളുമായി സമീപത്ത് തന്നെ അവിനാശമുണ്ടായിരുന്നു. ആളുകള്‍ എത്തിയതോടെ കടന്നുകളയാന്‍ അവിനാശ് നടത്തിയ ശ്രമം നാട്ടുകാര്‍ തടയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. തുടർന്ന് അവിനാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുടുംബ വഴക്കാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ആംബുലന്‍സ് വിളിച്ച്‌ ദീപികയെ നാട്ടുകാര്‍ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ബംഗളൂരുവിലായിരുന്ന അവിനാശും ദീപികയും രണ്ട് മാസം മുന്‍പാണ് പള്ളിക്കുറുപ്പിലെ തറവാട്ടു വീട്ടില്‍ എത്തിയത്.