പാലക്കാട് മുണ്ടൂരില്‍ ലോട്ടറി കച്ചവടക്കാരന് നേരെ മുളകുപൊടി ആക്രമണം; ബൈക്കിലെത്തിയ സംഘം പണവും ലോട്ടറി ടിക്കറ്റും തട്ടിയെടുത്തു; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

പാലക്കാട് മുണ്ടൂരില്‍ ലോട്ടറി കച്ചവടക്കാരന് നേരെ മുളകുപൊടി ആക്രമണം; ബൈക്കിലെത്തിയ സംഘം പണവും ലോട്ടറി ടിക്കറ്റും തട്ടിയെടുത്തു; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

പാലക്കാട്: മുണ്ടൂരില്‍ ലോട്ടറി കച്ചവടക്കാരന് നേരെ മുളകുപൊടി വിതറി കവര്‍ച്ച. ബൈക്കിലെത്തിയ സംഘം പണവും ലോട്ടറി ടിക്കറ്റും തട്ടിയെടുത്തെന്ന് പുന്നയില്‍ സ്വദേശി എ വിജയന്‍ പരാതി നല്‍കി.

വീടിന് സമീപമാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമിച്ചതെന്ന് വിജയന്റെ പരാതിയില്‍ പറയുന്നു. ഇരുപതിനായിരത്തിലധികം രൂപയും ലോട്ടറി ടിക്കറ്റുകളും അടങ്ങിയ ബാഗാണ് കവര്‍ന്നത്.

രാവിലെ മുണ്ടൂരിൽ എത്തി ലോട്ടറിക്കട ഉടമയെ ടിക്കറ്റുകളും പണവും ഏൽപ്പിക്കുന്ന പതിവുണ്ട്. ഇത്തരത്തിൽ ഇന്നു രാവിലെ അഞ്ചു മണിക്ക് കടയിലേക്കു പോകവേയാണ് റോഡിൽവച്ച് ഇത്തരത്തിൽ ആക്രമണം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. വിജയനെ മറികടന്ന് ഇരുചക്ര വാഹനത്തിൽപ്പോയ രണ്ടുപേർ തിരിച്ച് അതേ വേഗത്തിൽ മടങ്ങിവരികയും മുളകുപൊടി വിതറിയശേഷം ബാഗ് തട്ടിയെടുത്ത് പോകുകയുമായിരുന്നെന്നാണു പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് കണ്ണു കാണാൻ കഴിയാത്ത അവസ്ഥയിൽ കുറച്ചു നേരം റോഡിലിരുന്നു. ഒരു ബന്ധുവന്നാണ് രക്ഷപ്പെടുത്തിയതെന്നാണു വിവരം. സംഭവത്തിൽ കോങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കും.