സംഘര്‍ഷ സാധ്യത; പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ ഞായറാഴ്‌ച വരെ നീട്ടി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലക്കാട്: ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ അടുത്ത ഞായറാഴ്ച വരെ നീട്ടി.

നേരത്തെ ഏപ്രില്‍ ഇരുപതാം തീയതി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇത് നാല് ദിവസത്തേക്ക് കൂടി തുടരാനാണ് തീരൂമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആളുകള്‍ കൂട്ടം കൂടുന്നത് അനുവദിക്കില്ല. ഇരുചക്രവാഹനങ്ങളുടെ പുറകില്‍ സ്ത്രീകള്‍ അല്ലാത്തവര്‍ പോകുന്നതിനും നിയന്ത്രണം ഉണ്ട്. ജില്ലയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കും.

അതേസമയം സുബൈറിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊല്ലപ്പെട്ട സഞ്‌ജിത്തിന്റെ സുഹൃത്ത് രമേശ് ആണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ട്.

കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ സഞ്‌ജിത്തിന് നേരത്തെ എസ്.ഡി.പി.ഐ പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി സുഹൃത്തായ രമേശിനോട് അദ്ദേഹം പറഞ്ഞിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി സുബൈര്‍ ആയിരിക്കുമെന്ന് അതിന് പകരം വീട്ടണമെന്ന് സഞ്ജിത് രമേശിനോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് സുബൈറിന്റെ കൊലപാതകം നടത്തിയതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.