മൂന്ന് വര്‍ഷം വരെ പൊന്നുപോലെ പോറ്റേണ്ട കുഞ്ഞുങ്ങളാണ്; അമ്മപ്പുലി തേടി വരുമെന്നുറപ്പ്: ഭീതിയില്‍ നാട്ടുകാര്‍; സുരക്ഷയൊരുക്കി വനംവകുപ്പിന്റെ ദ്രുത പ്രതികരണസേന

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പാലക്കാട്: പ്രസവിച്ച്‌ മൂന്നു ദിവസം മാത്രമായ പുലിക്കുട്ടികളെ തേടി അമ്മപ്പുലി വരും. അതാണ് പുലിയുടെ പ്രകൃതം.

അതുകൊണ്ട് തന്നെ അമ്മപ്പുലി എത്തുമെന്ന ഭീതിയിലാണ് ജനങ്ങള്‍. പഴക്കംചെന്നു പൊളിഞ്ഞ വീടാണ് അമ്മപുലി ഈറ്റില്ലമാക്കിയത്. ആളനക്കംകേട്ടതോടെയാണ് തള്ളപ്പുലി ചാടിപ്പോയതെന്നും നാട്ടുകാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലിക്കുട്ടികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലേക്കും അവിടെ നിന്ന് മൃഗാശുപത്രിയിലേക്കും മാറ്റി. അകത്തേത്തറ പഞ്ചായത്തില്‍ ഒലവക്കോട് റെയില്‍വേ കോളനിക്ക് സമീപം ഉമ്മിനിയില്‍ പപ്പാടിയിലെ മാധവന്റെ വീടാണ് പുലി ഈറ്റില്ലമാക്കിയത്.

15 വര്‍ഷമായി ആള്‍താമസമില്ലാതെ ജനലും വാതിലും മറ്റും കേടായ വീടാണ്. വീട് നോക്കിയിരുന്ന സമീപവാസിയായ പൊന്നന്‍ ഇന്നലെ ഉച്ചയ്ക്ക് വീടിനു സമീപത്തുകൂടി പോകവേ, നായ്ക്കള്‍ അസാധാരണമായി കുരയ്ക്കുന്നത് കണ്ട് ജനല്‍പ്പാളി വഴി നോക്കിയപ്പോള്‍ കണ്ടത് അമ്മപ്പുലി മറ്റൊരു ജനല്‍വഴി ചാടിപ്പോകുന്നതാണ്.

സമീപ പ്രദേശത്താണ് ധോണി വനമേഖല. നാട്ടുകാരെ വിളിച്ചുകൂട്ടിയശേഷം വനപാലകരെ അറിയിച്ചു. അവര്‍ എത്തി വീട് പരിശോധിച്ചപ്പോഴാണ് ഒരു മൂലയില്‍ രണ്ട് പുലിക്കുട്ടികളെ കണ്ടത്.

മുന്‍കരുതലെന്നോണം വനംവകുപ്പിന്റെ ദ്രുത പ്രതികരണസേന പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.