video
play-sharp-fill

കഞ്ചാവ് ഉപേക്ഷിച്ച് പോയിട്ടും രക്ഷയില്ല;  കഞ്ചാവ് മൊത്തക്കച്ചവടക്കാരനിലെ മൂന്നാമനും അഴിയ്ക്കുള്ളിൽ; ചന്ദ്രനഗർ കൂട്ടുപാതയിൽ നിന്നും കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

കഞ്ചാവ് ഉപേക്ഷിച്ച് പോയിട്ടും രക്ഷയില്ല; കഞ്ചാവ് മൊത്തക്കച്ചവടക്കാരനിലെ മൂന്നാമനും അഴിയ്ക്കുള്ളിൽ; ചന്ദ്രനഗർ കൂട്ടുപാതയിൽ നിന്നും കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

പാലക്കാട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഏജൻ്റുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന മൂന്നാമൻ അറസ്റ്റിൽ.

പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളി കാരേക്കാട് വിധിൻ നിവാസിൽ വേലായുധൻ മകൻ ജിതിൻ (വയസ്സ് 19) നെയാണ് കസബ പോലീസ് അതിസാഹസികമായി പിടികൂടിയത്. വധശ്രമ കേസ്സുമായി ബന്ധപ്പെട്ട് റിമാൻറിലായിരുന്ന ജിതിൻ 2022 ഒക്ടോബർ 13ാം തിയ്യതിയാണ് ജാമ്യത്തിലിറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾക്കെതിരെ ജില്ലയിലെ വിവിധ സേറ്റഷനുകളിൽ സമാനമായ കേസ്സുകളുണ്ട്. നവംമ്പർ 17 നാണ് ഈ കേസ്സിനാസ്പദമായ സംഭവം. ഏജൻ്റുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുക്കുന്നുണ്ടെന്നുള്ള രഹസ്യവിവരം ലഭിച്ചതിൻെറ ഭാഗമായി നടത്തിയ തിരച്ചിലിൽ ചന്ദ്രനഗർ കൂട്ടുപാതയിൽ നിന്നും പോലീസിനെ കണ്ട് മോട്ടോർ സൈക്കളിൽ വേഗതയിൽ പോയ പ്രതികൾ രക്ഷപ്പെടുന്നതിനിടയിൽ കയ്യിൽ നിന്നും 4 കിലോ കഞ്ചാവും മൊബൈൽ ഫോണും നഷ്ടപ്പെട്ടിരിന്നു.

പാലക്കാട് നഗരത്തിൽ വർഷങ്ങളായി പോലീസിനേയും എക്സൈസിനേയും കബളിപ്പിച്ച് കഞ്ചാവ് കച്ചവടം നടത്തിയിരുന്ന പാലക്കാട് കല്ലേപ്പുള്ളി തെക്കുമുറി സ്വദേശികളായ മണിമാരൻ മകൻ സനോജ് (വയസ്സ് 26), അശോകൻ മകൻ അജിത് (വയസ്സ് 25) എന്നിവരാണ് അന്ന് പോലീസിനെ വെട്ടിച്ച് കടഞ്ഞ് കളഞ്ഞതും, മണിക്കൂറുകൾക്കുള്ളിൽ തന്നെ 2 പ്രതികളെയും പോലീസ് അറസ്റ്റും ചെയ്തിരുന്നു.

വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും കൂട്ടുപ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് കൈമാറുകയും ചെയ്തു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മൂന്നാം പ്രതിയായ ജിതിനെ പോലീസ് അറസ്റ്റ് ചെയ്തത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും.

ആന്ദ്ര പ്രദേശിൽ നിന്നും മൊത്തമായി കഞ്ചാവ് വാങ്ങി വിൽപ്പന നടത്തുന്നവരാണിവർ. നിരവധി യുവാക്കളാണ് ലഹരി വസ്തുക്കൾ വിൽപ്പനയിലേക്ക് തിരിഞ്ഞിരിക്കുന്നത്. ഇത്തരത്തിൽ വിൽപ്പന നടത്തുന്നവരെ പറ്റി കൂടുതൽ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ വിശ്വാനാഥിന്റെ നിർദ്ദേശാനുസരണം പാലക്കാട് എ എസ് പി എ ഷാഹുൽ ഹമീദിന്റെ മേൽനോട്ടത്തിൽ കസബ ഇൻസ്പെക്ടർ രാജീവ് എൻ എസ് , എസ്.ഐമാരായ അനീഷ് എസ്, ജഗ്മോഹൻ ദത്ത, എ എസ് ഐമാരായ ഷാഹുൽ ഹമീദ്, രമേഷ്, എസ് സി പി ഒമാരായ ആർ രാജീദ്, മാർട്ടിൻ, സി പി ഒ ജയപ്രകാശ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.