പാലക്കാട് അനസ് കൊലപാതകം: റഫീക്കിനെ ഉടന്‍ കസ്റ്റഡിയിലെടുക്കില്ല; സംഭവം നടന്നത് റഫീക്കിൻ്റെ അറിവോടെയല്ലെന്ന് പൊലീസ്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പാലക്കാട്: മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ ബാറ്റ് കൊണ്ട് അടിച്ചുകൊന്ന കേസില്‍ ഉള്‍പ്പെട്ട അനസിൻ്റെ സഹോദരൻ റഫീക്കിനെ ഉടന്‍ കസ്റ്റഡിയിലെടുക്കില്ല.

പൊലീസ് ഉദ്യോഗസ്ഥനാണ്
റഫീക്ക്. സഹോദരന്‍ ഫിറോസാണ് തലയ്ക്കടിച്ചത് അടിച്ചത്. സംഭവം നടന്നത് റഫീക്കിൻ്റെ അറിവോടെയല്ലെന്നാണ് പൊലീസ് നിഗമനം. റഫീക്ക് ബൈക്കില്‍ നിന്ന് ഇറങ്ങുമ്പോഴേക്കും അനസിനെ സഹോദരന്‍ അടിച്ച്‌ വീഴ്ത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫിറോസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. പാലക്കാട് വിക്ടോറിയ കോളേജ് ലേഡീസ് ഹോസ്റ്റലിന് സമീപത്ത് മാനസിക വെല്ലുവിളി നേരിടുന്ന അനസും സഹോദരങ്ങളായ ഫിറോസും റഫീക്കും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു.

പിന്നീട് വിക്ടോറിയ കോളേജിന് മുന്നിലേക്ക് ബൈക്കില്‍ പൊലീസ് ഉദ്യോഗസ്ഥനായ റഫീക്കും ഫിറോസുമെത്തി.
ബൈക്കിൻ്റെ പിറകിലിരുന്ന ഫിറോസ് ബാറ്റുമായി ചാടിയിറങ്ങി അനസിനെ രണ്ടുവട്ടം അടിക്കുകയായിരുന്നു.