
സ്വന്തം ലേഖിക
ഭരണങ്ങാനം: അയൽവാസിയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.
ഭരണങ്ങാനം ചൂണ്ടച്ചേരി പല്ലാട്ട് വീട്ടിൽ അയ്യപ്പൻ മകൻ രതീഷ് (42)നെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം അയൽവാസിയായ ചൂണ്ടച്ചേരി മുതുപേഴാത്തുങ്കൽ വീട്ടിൽ റിൻസ് ജോണിനെയാണ് ആക്രമിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവരും തമ്മില്‍ കുടുംബപരമായ പ്രശ്നങ്ങള്‍ നിലവിലുണ്ടായിരുന്നു. ചൂണ്ടച്ചേരി ഭാഗത്ത് വച്ച് ബൈക്കിന്റെ ക്രാഷ് ഗാർഡ് ഉപയോഗിച്ചാണ് രതീഷ് റിൻസ് ജോണിനെ ആക്രമിച്ചത്. ആക്രമണത്തിൽ ഇയാളുടെ രണ്ട് കൈകൾക്കും സാരമായ പരിക്കുപറ്റി.
സംഭവത്തിനുശേഷം പ്രതി ഒളിവിൽപോവുകയും തുടര്‍ന്ന് പാലാ പൊലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു. പാലാ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി, എ.എസ്.ഐ ബിജു കെ തോമസ്, സി.പി.ഓ മാരായ ജോഷി മാത്യു, രഞ്ജിത്ത് .സി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.