ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് പാക് പ്രധാനമന്ത്രി

Spread the love

ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പരസ്യമായി താൽപ്പര്യം പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് യുദ്ധമല്ല മറിച്ച് ചര്‍ച്ചകളാണ് മാര്‍ഗമെന്ന് അദ്ദേഹം പറഞ്ഞു.

മേഖലയിലെ സമാധാനം കശ്മീർ വിഷയവുമായി ബന്ധപ്പെട്ടതാണെന്നും ഷെരീഫ് കൂട്ടിച്ചേർത്തു. ഹാർവാർഡ് സർവ്വകലാശാലയിലെ ഒരു കൂട്ടം വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.