കൊറോണ വൈറസ് ബാധ: ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യ പിന്മാറി
സ്വന്തം ലേഖകൻ ഡൽഹി: കൊറോണ വൈറസ് ബാധ (കോവിഡ്-19) കൂടുതൽ രാജ്യങ്ങളിലേയക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യ പിന്മാറി. മാർച്ച് അഞ്ച് മുതൽ 12 വരെ മെഡിറ്ററേനിയൻ രാഷ്ട്രമായ സൈപ്രസിലാണ് ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ചാണ് നാഷനൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ തീരുമാനമെടുത്തത്. കൊറോണ വൈറസ് ഇതുവരെ സൈപ്രസിൽ സ്ഥീരികരിച്ചിട്ടില്ലെങ്കിലും രോഗ ലക്ഷണങ്ങളോടെ നിരവധി പേർ ചികിത്സയിലാണെന്ന് റിപ്പോർട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിലാണ് പിന്മാറുന്നുവെന്ന് നാഷണൽ റൈഫിൾ അസോസിയേഷൻ പ്രസിഡന്റെ രനീന്ദർ സിങ് അറിയിച്ചു.