
സ്വന്തം ലേഖിക
മലപ്പുറം: ചിന്തന്‍ ശിബിരത്തെ പരിഹസിച്ച് പി വി അന്‍വര്‍ എംഎല്‍എ.
ചിതയിലേക്കെടുക്കാന്‍ വച്ചിരിക്കുന്ന ഡെഡ് ബോഡിയാണ് ഇന്നത്തെ കോണ്‍ഗ്രസെന്ന് പി വി അന്‍വര്‍ പരിഹസിച്ചു.
ചത്ത് കിടക്കുമ്പോളും നോട്ടം ഇടതുമുന്നണിയുടെ പിന്നാമ്പുറത്തേക്കാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ പോകുന്നവരെ തടയാന്‍ എന്തെങ്കിലും വഴിയുണ്ടോന്ന് നോക്ക്, എന്നിട്ട് ഇമ്മാതിരി ഭാരിച്ച കാര്യങ്ങള്‍ ചിന്തിക്കെന്നും പി വി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പി വി അന്‍വര്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
“ഇടതുമുന്നണി വിട്ട് വരുന്നവരേ സ്വീകരിക്കും”
ചിന്തന്‍ ശിവിറിലെ തീരുമാനങ്ങളില്‍ ഒന്നാണിത്.ചിതയിലേക്കെടുക്കാന്‍ വച്ചിരിക്കുന്ന ഡെഡ് ബോഡിയാണ് ഇന്നത്തെ കോണ്‍ഗ്രസ്.ചത്ത് കിടക്കുമ്പോളും നോട്ടം ഇടതുമുന്നണിയുടെ പിന്നാമ്പുറത്തേക്കാണ്.
കോണ്‍ഗ്രസിനെ മുഴുവനായി തൂക്കി വിലയ്ക്കെടുക്കാനുള്ള ശ്രമം സംഘപരിവാര്‍ നടത്തുന്നുണ്ട്.ദേശീയ തലത്തില്‍,ദിവസവും മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ ബിജെപിയില്‍ ചേരുന്നുണ്ട്.ഗോവയില്‍ സത്യം ചെയ്യിപ്പിക്കാന്‍ നേതൃത്വം കൊടുത്ത നേതാവ് പോലും ഇന്ന് ബിജെപിയിലാണ്.!!
ആദ്യം നിങ്ങളുടെ ആളുകള്‍ ബിജെപിയില്‍ പോകുന്നത് തടയാന്‍ എന്തെങ്കിലും വഴിയുണ്ടോന്ന് നോക്ക്.എന്നിട്ട് ഇമ്മാതിരി ഭാരിച്ച കാര്യങ്ങള്‍ ചിന്തിക്ക്..



