ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട് ഇനി പൂരനഗരിയിലും; വിലക്കുറവിൻ്റേയും ഇഎംഐ ഓഫറുകളുടെയും വെടിക്കെട്ട്
സ്വന്തം ലേഖകൻ
തൃശൂര്‍: ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട് പൂരനഗരിയിൽ പുതിയ ഷോറൂം തുറന്നു.
തൃശ്ശൂർ വടക്കേസ്റ്റാന്ഡിനടുത്താണ് ഓക്സിജന്റെ തൃശൂര്‍ ഷോറൂം. ഷോറൂം ആശീര്‍വാദം തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിർവ്വഹിച്ചു. റവന്യൂ മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
30 ലക്ഷം ഹാപ്പി കസ്റ്റമേഴ്സിന്റെ സ്നേഹാദരങ്ങളോടെയാണ് ഡിജിറ്റല്‍ എക്സ്പേര്‍ട്ട് മേളപ്പെരുക്കത്തിന്റെ നാട്ടിലെത്തിയത്. ദേശീയ – അന്തര്‍ദേശീയ ബ്രാന്‍ഡുകളുടെ ഏറ്റവും മികച്ച കളക്ഷനോടൊപ്പം ആകര്‍ഷകങ്ങളായ ഓഫറുകളുടെ അകമ്പടിയോടെയാണ് ഓക്സിജന്റെ വരവ്.
ഡിജിറ്റല്‍ ഗാഡ്ജറ്റുകളായ സ്മാര്ട്ടഫോണ്, ലാപ്ടോപ്, ടാബ്ലറ്റ്, ഹോം അപ്ലയന്സുകളായ എല്‍ഇഡി ടിവി, വാഷിംഗ് മെഷിന്, റഫ്രിജറേറ്റര്‍, എസി സ്മോള്‍ അപ്ലയന്സുകളായ ഓവന്, വാട്ടര്‍ പ്യൂരിഫയര്‍, ഗ്യാസ് സ്റ്റൗ, ഗുഡ് ആന്‍ഡ് ഹോബ്, വാക്വം ക്ലീനര്‍ എന്നിവയ്ക്കൊപ്പം ആക്സസറീസുകളായ സ്മാര്‍ട്ട് വാച്ചും ഹെഡ്സെറ്റും കൂടെ ചേര്‍ന്നു ഒരു കംപ്ലീറ്റ് ഡിജിറ്റല്‍ പാക്കേജാണ് ഓക്സിജന്‍ തൃശൂരില്‍ ഒരുക്കിയിരിക്കുന്നത്.
ആകര്‍ഷകങ്ങളായ ആനുകൂല്യങ്ങള്‍ക്കൊപ്പം ഓക്സിജനില്‍നിന്നു സ്വന്തമാക്കുന്ന പ്രോഡക്ടുകള്ക്കു പരിരക്ഷ ഉറപ്പിക്കാനായി ഒ2 കെയറിന്റെ സേവനങ്ങളും എക്സ്റ്റൻ്റഡ് വാറന്റിയുടെ അധിക സുരക്ഷയും ഒരുക്കിയിട്ടുണ്ട്. പലിശരഹിത വായ്പാ സൗകര്യങ്ങളും തവണവ്യവസ്ഥയില്‍ ഉത്പന്നങ്ങള്‍ സ്വന്തമാക്കാനുള്ള ഇഎംഐ ഓഫറുകളുടെ വെടിക്കെട്ടാണ് പൂരനഗരിയിൽ.
ഉദ്ഘാടന ഓഫറുകളായി ലഭിക്കുന്ന സ്മാർട്ട് ഫോണുകൾക്കൊപ്പം 6000 രൂപ വരെ വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകളും സമ്മാനമായി നല്‍കുന്നുണ്ട്. അതിനോടൊപ്പം തന്നെ 4999 രൂപ മുതൽ 4 ജി സ്മാർട്ട് ഫോണുകളും ഓക്സിജനിൽ ലഭ്യമാക്കിയിട്ടുണ്ട്. 4999 രൂപ വരെ വിലമതിക്കുന്ന ലാപ് ടോപ് ആക്സസ്സറിളും സമ്മാനമായി നൽകുന്നു.
എൽഇഡി ടിവിയുടെ കളക്ഷൻ തുടങ്ങുന്നത് 6999 രൂപ മുതലാണ്. തെരഞ്ഞെടുത്ത എൽഇഡി ടിവിക്ക് 50 ശതമാനം വരെ ഡിസ്കൗണ്ടും ഉണ്ട്. ഓവൻ, മിക്സി, വാക്വം ക്ലീനർ, ഇൻഡക്ഷൻ കുക്കർ എന്നിവയും മികച്ച ഓഫറിൽ ഒരുക്കിയിട്ടുണ്ട് എല്ലാ ഉൽപ്പന്നങ്ങളുടേയും സർവീസ് സുരക്ഷിതമാക്കാൻ ഓക്സിജൻ O2 കെയർ പ്രവർത്തിക്കുന്നുണ്ട്.
ലാപ്ടോപ്പുകൾക്ക് അധിക വർഷ വാറണ്ടി ഹോം അപ്ലൈൻസ് പ്രോജക്ടുകൾക്ക് ഓക്സിജൻ ഹോം കെയറിലൂടെ അധിക വർഷ വിൽപ്പനാനന്തര സേവനം എന്നിവയും ലഭ്യമാണ്.
www.oxygendigitalshop.com എന്ന ഓക്സിജന്റെ ഇ കോമേഴ്സ് വൈബ് സൈറ്റ് വഴി ഏറ്റവും മികച്ച ഓഫറില്‍ ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകള്‍ വീട്ടില്‍ ഇരുന്നുതന്നെ വാങ്ങുന്നതിനായുള്ള അവസരം ഉണ്ടായിരിക്കും. ഹോം ഡെലിവറി സര്‍വീസിലൂടെ പ്രോഡക്ടുകള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കും.