play-sharp-fill
ഓസ്കര്‍ വേദിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍; സ്റ്റാന്‍ഡ്-അപ് കൊമേഡിയനും നടനുമായ ക്രിസ് റോക്കിന്റെ മുഖത്ത് ആഞ്ഞടിച്ച്‌ മികച്ച നടനുള്ള ഓസ്കര്‍ ജേതാവ്  വില്‍ സ്മിത്ത്

ഓസ്കര്‍ വേദിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍; സ്റ്റാന്‍ഡ്-അപ് കൊമേഡിയനും നടനുമായ ക്രിസ് റോക്കിന്റെ മുഖത്ത് ആഞ്ഞടിച്ച്‌ മികച്ച നടനുള്ള ഓസ്കര്‍ ജേതാവ് വില്‍ സ്മിത്ത്

സ്വന്തം ലേഖിക

ലോസ്‌ആഞ്ചലസ്:
തൊണ്ണൂറ്റി നാലാമത് ഓസ്കര്‍ പുരസ്കാര വേദിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങൾ.


അമേരിക്കന്‍ സ്റ്റാന്‍ഡ്-അപ് കൊമേഡിയനും നടനുമായ ക്രിസ് റോക്കിന്റെ മുഖത്ത് മികച്ച നടനുള്ള ഓസ്കര്‍ ജേതാവായ വില്‍ സ്മിത്ത് ആഞ്ഞിടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ പുരസ്കാരം പ്രഖ്യാപിക്കുന്നതിന് വേണ്ടി സ്റ്റേജിലേക്ക് എത്തിയതായിരുന്നു ക്രിസ് റോക്ക്. താരനിബിഢമായ വേദിയില്‍ വെച്ച്‌ ചില താരങ്ങളെ ലക്ഷ്യമിട്ട് ക്രിസ് റോക്ക് തന്റെ പതിവ് ശൈലിയിലുള്ള കോമഡി പറച്ചില്‍ തുടങ്ങുകയും ചെയ്തു.

അതിനിടെ വില്‍ സ്മിത്തി​ന്റെ ഭാര്യയും പ്രമുഖ ടെലിവിഷന്‍ അവതാരകയുമായ ജാഡ പി​ങ്കെറ്റ് സ്മിത്തിനെ ലക്ഷ്യമിട്ടും ക്രിസ് റോക്ക് ഒരു കോമഡി പറഞ്ഞു. ജാഡയുടെ ഹെയര്‍ സ്റ്റൈലിനെ കളിയാക്കിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ജി.ഐ. ജെയ്ന്‍ എന്ന ചിത്രത്തില്‍ നടി ഡെമി മോര്‍ തല മുണ്ഡനം ചെയ്ത് വരുന്നത് പരമാര്‍ശിച്ചുള്ള റോക്കിന്റെ കോമഡി, പക്ഷെ വില്‍ സ്മിത്തിന് രസിച്ചില്ല. അദ്ദേഹം ഉടന്‍ തന്നെ സ്റ്റേജിലേക്ക് കയറിവന്ന് ക്രിസ് റോക്കിന്റെ മുഖത്ത് ആഞ്ഞടിച്ചു.

സദസ്സിലുണ്ടായിരുന്ന താരങ്ങളെയും പ്രേക്ഷകരെയും ഒരെപോലെ ഞെട്ടിച്ച സംഭവം തുടക്കത്തില്‍ ഒരു പ്രാങ്കാണെന്ന് തോന്നിച്ചെങ്കിലും അതിന് ശേഷം നടന്ന കാര്യങ്ങള്‍ സംഗതി സീരീയസാണെന്ന് ഉറപ്പിക്കുന്നതായിരുന്നു. തിരിച്ച്‌ സീറ്റിലേക്ക് വന്നിരുന്ന സ്മിത്ത് ശബ്ദമെടുത്തുകൊണ്ട് രണ്ട് തവണ, ക്രിസ് റോക്കിനോട് തന്റെ ഭാര്യയെ കുറിച്ച്‌ പറയുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടു.

ഇടവേളക്കിടെ അവതാരകന്‍ ഡാനിയല്‍ കലുയ സ്മിത്തിനെ ആലിംഗനം ചെയ്യാന്‍ എത്തിയിരുന്നു. പ്രമുഖ നടന്‍ ഡെന്‍സല്‍ വാഷിംഗ്ടണ്‍ അദ്ദേഹത്തെ സ്റ്റേജിന്റെ അരികിലേക്ക് കൊണ്ടുപോവുകയും ഇരുവരും സംസാരിച്ച്‌, ആലിംഗനം ചെയ്യുകയും ചെയ്തു. ടൈലര്‍ പെറിയും അദ്ദേഹത്തോട് സംസാരിച്ചു.