play-sharp-fill
ഇത്തവണയും ഓണം പൊടിപൊടിക്കും…!  14 ഇനം സാധനങ്ങളും  തുണിസഞ്ചിയും ഉൾപ്പെടെ ഓണത്തിന്  സൗജന്യ ഭക്ഷ്യക്കിറ്റ്;  പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി

ഇത്തവണയും ഓണം പൊടിപൊടിക്കും…! 14 ഇനം സാധനങ്ങളും തുണിസഞ്ചിയും ഉൾപ്പെടെ ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ്; പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് ഒണത്തിന് ഈ വര്‍ഷവും സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു.


വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കോവിഡ് മഹാമാരി പിടിമുറുക്കിയ ഘട്ടത്തിലാണ് ഭക്ഷ്യക്കിറ്റ് തുടങ്ങിയത്. ഈ പദ്ധതി ജനങ്ങള്‍ക്ക് പ്രയോജനം ചെയ്തു. കോവിഡ് കുറഞ്ഞതോടെ കിറ്റ് വിതരണം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ വീണ്ടും കിറ്റ് നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ഈ വര്‍ഷവും ഓണക്കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 14 ഇനങ്ങളും തുണിസഞ്ചിയും ഉള്‍പ്പെടെ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. 425 കോടി രൂപയുടെ ചെലവ് ഇതിന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് 13 തവണ കിറ്റ് നല്‍കിയിരുന്നു. ആ വകയില്‍ 5500 കോടിരൂപയുടെ ചെലവുണ്ടായി. ജനക്ഷേമത്തിനും സമഗ്രവികസനത്തിനുമാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.