video
play-sharp-fill

പാലക്കാട് വൃദ്ധ ദമ്പതികള്‍ക്ക് വെട്ടേറ്റു; ആക്രമണം മോഷണ ശ്രമത്തിനിടെ;  തമിഴ്‌നാട് സ്വദേശിയായ പ്രതി പിടിയില്‍

പാലക്കാട് വൃദ്ധ ദമ്പതികള്‍ക്ക് വെട്ടേറ്റു; ആക്രമണം മോഷണ ശ്രമത്തിനിടെ; തമിഴ്‌നാട് സ്വദേശിയായ പ്രതി പിടിയില്‍

Spread the love

സ്വന്തം ലേഖിക

പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് വൃദ്ധ ദമ്പതികളെ ആക്രമിച്ച്‌ മോഷണം.

സുന്ദരേശ്വരന്‍ (72), ഭാര്യയായ അംബികാ ദേവി (68) എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷമാണ് മോഷണ ശ്രമമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെ ആക്രമിച്ച തമിഴ്‌നാട്ടിലെ പഴനി സ്വദേശിയായ മോഷ്‌ടാവിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

ഇന്ന് പുലര്‍ച്ചെയാണ് ദമ്പതികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. തമിഴ്‌നാട് സ്വദേശിയായ ബാലനാണ് ഇവരെ ആക്രമിച്ചത്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നില്‍ കൂടുതല്‍ പേരുണ്ടോ എന്ന് സംശയിക്കുന്നതായും അന്വേഷണം നടക്കുന്നതായുമാണ് വിവരം.