ആരോമലിന്റെ ആദ്യത്തെ പ്രണയം പൂർത്തിയായി; സംവിധാനം പരസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മുബീൻ റൗഫ്

Spread the love

കൊച്ചി: ശ്രദ്ധേയങ്ങളായ നിരവധി ആഡ് ഫിലിമുകളിലൂടെ പേരെടുത്ത മുബീൻ റൗഫ് (Mubeen Rouf ) സംവിധാനം ചെയ്യുന്ന “ആരോമലിന്റെ ആദ്യത്തെ പ്രണയം ” ചിത്രീകരണം പൂർത്തിയായി. ഫ്രെയിം ടു ഫ്രെയിം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിലൊരുക്കിയ ചിത്രം, നാട്ടിൻപുറത്തുകാരനായ ചെറുപ്പക്കാരൻ ആരോമലിന്റെ ജീവിതത്തിലെ രസകരമായ പ്രണയവിശേഷങ്ങളാണ് ചർച്ച ചെയ്യുന്നത്.

video
play-sharp-fill

ആരോമലിനെ അവതരിപ്പിക്കുന്നത് കന്നട സിനിമയിലെ ശ്രദ്ധേയനായ സിദ്ദിഖ് സാമനാണ്. സിദ്ദിഖിന്റെ ആദ്യ മലയാള ചിത്രമാണിത്. അമാന ശ്രീനിയാണ് നായികയാകുന്നത്. കൂടാതെ സലിംകുമാർ , വിനോദ് കോവൂർ, അഭിലാഷ് ശ്രീധരൻ , റിഷി സുരേഷ്, റമീസ് കെ , ശിവപ്രസാദ്, മെൽബിൻ ,രവി എന്നിവരും വേഷമിടുന്നു.

ബാനർ – ഫ്രെയിം ടു ഫ്രെയിം മോഷൻ പിക്ച്ചേഴ്സ് , സംവിധാനം – മുബീൻ റൗഫ് (Mubeen Rouf ), ഛായാഗ്രഹണം – എൽദോ ഐസക്ക്, കഥ, തിരക്കഥ, സംഭാഷണം – മിർഷാദ് കയ്പമംഗലം, എഡിറ്റിംഗ് , കളറിസ്റ്റ് – അമരിഷ് നൗഷാദ്, ഗാനരചന – രശ്മി സുശീൽ, മിർഷാദ് കയ്പമംഗലം, അനൂപ് ജി, സംഗീതം – ചാൾസ് സൈമൺ, ശ്രീകാന്ത് ശങ്കരനാരായണൻ , ആലാപനം – കെ എസ് ഹരിശങ്കർ , ഹിഷാം അബ്ദുൾ വഹാബ്, അരവിന്ദ് വേണുഗോപാൽ, സച്ചിൻരാജ്, വിനോദ് കോവൂർ, ക്രിയേറ്റീവ് ഡയറക്ടർ – അമരിഷ് നൗഷാദ്, പ്രൊഡക്ഷൻ കൺട്രോളർ – റിയാസ് വയനാട്, പശ്ചാത്തലസംഗീതം – ശ്രീകാന്ത് ശങ്കരനാരായണൻ , കല-സിദ്ദിഖ് അഹമ്മദ്, ചമയം – ഷിജുമോൻ , കോസ്‌റ്റ്യും – ദേവകുമാർ എസ് , കാസ്റ്റിംഗ് ഡയറക്ടർ – റമീസ് കെ , ത്രിൽസ് – സജീർഖാൻ , മരയ്ക്കാർ , കോറിയോഗ്രാഫി – സാകേഷ് സുരേന്ദ്രൻ , സംവിധാന സഹായികൾ – സൂര്യൻ, അലൻ വർഗ്ഗീസ്, അനു എസ് പ്രസാദ്, ലൊക്കേഷൻ മാനേജർ – അനന്തകൃഷ്ണൻ , സ്‌റ്റുഡിയോ – ഫ്യൂച്ചർ വർക്ക്സ് മീഡിയ ഫാക്ടറി , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – മുഹമ്മദ് ഫയസ് , അശ്വിൻ മോട്ടി, ഡിസൈൻസ് – അർജുൻ സി രാജ്, മീഡിയ ഫാക്ടറി , സ്റ്റിൽസ് – ബെൻസൻ ബെന്നി, പി ആർ ഓ – അജയ് തുണ്ടത്തിൽ .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group