video
play-sharp-fill
അമ്മ ജോലികഴിഞ്ഞു വരുന്നും കാത്ത് ലിനിയുടെ മക്കൾ

അമ്മ ജോലികഴിഞ്ഞു വരുന്നും കാത്ത് ലിനിയുടെ മക്കൾ

പാർവതി ബിജു

 

കോഴിക്കോട്ട്: നിപ്പ രോഗികളെ പരിചരിക്കുന്നതിടയിൽ അണുബാധയേറ്റ് മരണപ്പെട്ട തലൂക്ക്‌ ആശുപത്രി നേഴ്‌സ് ലിനിയെ അവസാനമായി കാണാനെത്തിയ സ്വന്തം മാതാപിതാക്കൾക്കും ഭർത്താവിനും കുഞ്ഞുങ്ങൾക്കും മാസ്‌ക് ധരിച്ച് അടുത്തുവരേണ്ടി വന്നു. അതുമാത്രമല്ല പെറ്റമ്മയ്ക്ക അവസാന ചുംബനം നൽകാൻ പോലും കുഞ്ഞുങ്ങൾക്ക് കഴിഞ്ഞില്ല.

ആതുര ശുശ്രൂഷ എന്ന തൊഴിലിന്റെ മഹത്വം രോഗികൾക്ക് തണലാവുക എന്നതു തന്നെയാണ്. എന്നാൽ ആ മഹത്വത്തിനു വേണ്ടത്ര പരിഗണന നൽക്കാൻ ഹോസ്പിറ്റൽ മാനേജ്മെന്റുകൾ തയ്യാറാകുന്നില്ല എന്നാൽ ഇങ്ങനെയുള്ള മാനേജ്മെന്റുകൾക്ക് എതിരെ സർക്കാർ മൗനം പലിക്കുകയാണെന്നും അവർക്ക് വേണ്ട നിർദ്ദേശം നൽകാൻ സർക്കാരിനു കഴിയുന്നില്ല എന്നും അരോപണം ഉയരുന്നുണ്ട്‌. ലിനിയുടെ മരണം, ഇവിടത്തെ ആശുപത്രിക്കും സർക്കാരിനും അവരുടെ നിലപാടുകൾ മാറ്റനുള്ള ഒരു അവസരമാണ് നൽകുന്നത്. ഈ തൊഴിലിന്റെ പ്രധാന്യം എത്രമാത്രം എന്ന് മനസ്സിലാക്കിക്കൊടുക്കുന്നതാണ് കേരളത്തിൽ നടന്ന ഈ രക്തസാക്ഷിത്വം. എന്നാൽ നഴ്സുമാർക്ക് വേണ്ട ശമ്പളം കൊടുക്കാൻ ആശുപത്രി അധിക്യതർ തയ്യാറാവുന്നില്ല. നഴ്സുമാരുടെ തൊഴിൽ മഹത്വം തിരിച്ചറിഞ്ഞ് ആശുപത്രി അധിക്യതർ ഇനിയെങ്കിലും അവർക്കുവേണ്ട നീതി നടപ്പിലാക്കണമെന്നാണ് കേരളത്തിലെ പൊതുജനങ്ങൾ അഭിപ്രായപ്പെട്ടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചേർത്തല കെ. വി. എം ആശുപത്രിയുടെ മുൻപിൽ 2013ൽ സർക്കാർ നിശ്ചയിച്ചിരിക്കുന്ന ശമ്പളം വേണമെന്ന് ആവശ്യപ്പെട്ട് നഴ്സുമാർ ഇപ്പോഴും സമരത്തിലാണ്‌. എന്നാൽ ആശുപത്രി അടച്ചുപൂട്ടിയാലും നിങ്ങൾക്ക് ശമ്പളം നൽകില്ലെന്ന വാശിയോടെയാണ് ആശുപത്രി അധിക്യതരും.
കോടതി വിധി വന്നിട്ടും ശബളപരിഷ്‌ക്കരണം നടപ്പിലാക്കാത്ത സംസ്ഥാന സർക്കാരിന്റെ നയം മറ്റേന്തോ ലക്ഷ്യം മുന്നിൽകണ്ടാണെന്നും തെരഞ്ഞെടുപ്പുനെ നേരിടാനും പാർട്ടിയുടെ മറ്റാവശ്യങ്ങൾ നടത്താനും ആശുപത്രി ഉടമകളിൽ നിന്നും പണം ആവശ്യമായതിനാലാണ് സർക്കാറിന്റെ ഇരട്ടത്താപ്പ് നയമെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയുരുതൽ. ലിനിയുടെ രക്തസാക്ഷിത്വത്തിലൂടെയങ്കിലും നേഴ്‌സുന്മാർക്ക് മതിയായ ശമ്പളം കൊടുക്കാൻ ഇനിയെങ്കിലും ഹോസ്പിറ്റൽ മാനേജ്‌മെന്റുകൾ തയ്യാറാകണമെന്നും സർക്കാർ അവരുടെ കടമ നിറവേറ്റണമെന്നുമാണ് പെതുജനഭിപ്രയം.

സ്വയം ജീവൻ ബലിയർപ്പിച്ച് രോഗികളെ ശുശ്രൂശിച്ച ലിനിയുടെ കുടുംബത്തിന്റെ അത്താണിയാണ് ഇല്ലാതായത്. താലൂക്കാശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിലാണ് ഇവർ ജോലി ചെയ്തിരുന്നത്. അതിനാൽ ചട്ടപ്രകാരം ആശ്രിത നിയമനത്തിന് വകുപ്പുകളില്ലെങ്കിലും സ്പെഷ്യൽ ഉത്തരവ് പ്രകാരം ലിനിയുടെ കുടുബാംഗത്തിന് സർക്കാർ ജോലി നൽകണം എന്ന ആവശ്യമാണ് സർക്കാറിനു മുന്നിൽ ഉയരുന്നത്.
ചെമ്പനോട പരേതനായ നാണുവിന്റെയും രാധയുടേയും മകളാണ് ലിനി. ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ വെന്റിലേറ്ററിലായിരുന്നതിനാൽ രണ്ടു പിഞ്ചു കുഞ്ഞുങ്ങൾക്ക് പോലും അമ്മയെ ഒരു നോക്ക് കാണാൻ കഴിഞ്ഞിട്ടില്ല. മകളായ അഞ്ചു വയസുകാരനായ റിതലും രണ്ടു വയസുകാരൻ സിദ്ധാർത്ഥും അമ്മയെ കാത്ത് ഇപ്പോഴും വീട്ടിലിരിക്കുകയാണ്.