ദിലീപിനെ ‘അമ്മ’സംഘടനയില്‍ നിന്ന് പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണന്‍സിന്റെ ചീത്തപ്പേര് പോകില്ല: ആക്ഷേപവുമായി എന്‍.എസ് മാധവന്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

അഞ്ച് വര്‍ഷത്തെ തന്റെ അതിജീവനത്തെ കുറിച്ച് ആക്രമിക്കപ്പെട്ട നടി പങ്കുവെച്ച പോസ്റ്റ് മോഹന്‍ലാലും മമ്മൂട്ടിയും റീഷെയര്‍ ചെയ്തതില്‍ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍.

താര സംഘടനയായ ‘അമ്മ’ യില്‍ നിന്ന് ദിലീപിനെ പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണന്‍സിന്റെ ചീത്തപ്പേര് മാറില്ലന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ പോസ്റ്റ് റീഷെയര്‍ ചെയ്തുകൊണ്ടുള്ള പിന്തുണയല്ല ഈ വിഷയത്തില്‍ വേണ്ടതെന്ന് ഡബ്ല്യു.സി.സി അഭിപ്രായപ്പെട്ടു.

കേസില്‍ രണ്ട് പ്രോസിക്യൂട്ടേഴ്‌സ് രാജി വെച്ചത് മുതല്‍ ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവരാത്ത വിഷയം വരെയുള്ള കാര്യങ്ങളില്‍ സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ശക്തമായ പിന്തുണയാണ് ആവശ്യമെന്ന് ഡബ്ല്യു.സി.സി വ്യക്തമാക്കിയത്.