തീപ്പൊരിയായി നിവിൻ പോളിയുടെ ‘പടവെട്ട്’ ടീസർ
നിവിൻ പോളി നായകനാകുന്ന പടവെട്ടിന്‍റെ ടീസർ പുറത്തിറങ്ങി. വികസനത്തെക്കുറിച്ചുള്ള ഒരു സംഭാഷണത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ‘പടവെട്ട്’ രാഷ്ട്രീയത്തെയും പോരാട്ടത്തെയും കുറിച്ചുള്ള സിനിമയാണ്. മികച്ച ഡയലോഗുകളും രംഗങ്ങളും കൊണ്ട് സമ്പന്നമാണ് ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. ലിജു കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 21ന് തിയേറ്ററുകളിലെത്തും.
തമിഴ് നടി അദിതി ബാലനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഷൈൻ ടോം ചാക്കോ, ഷമ്മി തിലകൻ, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിലുണ്ട്. ദീപക് ഡി മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അൻവർ അലിയുടെ വരികൾക്ക് ഗോവിന്ദ് മേനോൻ സംഗീതം നൽകുന്നു. എഡിറ്റിങ് ഷഫീഖ് മുഹമ്മദലിയും സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു. സുഭാഷ് കരുണ്‍ കലാസംവിധാനവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്സ് സേവിയര്‍ മേക്കപ്പും നിര്‍വഹിക്കുന്നു.
ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് സംവിധായകൻ ലിജു കൃഷ്ണയെ അറസ്റ്റ് ചെയ്തത് സിനിമയെ വിവാദത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിബിൻ പോളിനെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു. നിവിൻ പോളി ചിത്രത്തിനായി വലിയ മേക്കോവറാണ് നടത്തിയത്. ആരാധകർ ആകാംക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സണ്ണി വെയ്ൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് സാഹിൽ ശർമ്മയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group