
പുതുമുഖങ്ങൾ അണിനിരക്കുന്ന നിണത്തിലെ നാട്ടുനെല്ലിക്കയെന്ന് തുടങ്ങുന്ന ഗാനം ശ്രദ്ധേയമാകുന്നു
സ്വന്തം ലേഖകൻ
മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി അമർദീപ് സംവിധാനം ചെയ്ത ” നിണം ” എന്ന ചിത്രത്തിലെ നാട്ടുനെല്ലിക്ക എന്നു തുടങ്ങുന്ന ഗാനം റിലീസായി.
ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്ത ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് സുമേഷ് മുട്ടറയും ഈണമിട്ടിരിക്കുന്നത് സുധേന്ദുരാജുമാണ്. ഫർഹാനും എം ആർ ഭൈരവിയുമാണ് ആലാപനം.
ഫാമിലി റിവഞ്ച് ത്രില്ലറിലൊരുക്കിയ ചിത്രത്തിൽ സൂര്യകൃഷ്ണയാണ് നായകൻ.
നായികയാകുന്നത് കലാഭവൻ നന്ദനയാണ്. ശരത് ശ്രീഹരി, മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, ഗിരീഷ് കടയ്ക്കാവൂർ, സജിത്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്,ലതാദാസ്,
ദിവ്യ എന്നിവരാണ് മറ്റഭിനേതാക്കൾ .
ബാനർ നിർമ്മാണം – മൂവി ടുഡേ ക്രിയേഷൻസ്, സംവിധാനം – അമർദീപ്, കഥ,തിരക്കഥ,സംഭാഷണം – വിഷ്ണുരാഗ് ,ഛായാഗ്രഹണം – വിപിന്ദ് വി രാജ്, പ്രോജക്ട് ഡിസൈനർ – ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ഗാനരചന – സുമേഷ് മുട്ടറ, സംഗീതം , പശ്ചാത്തലസംഗീതം – സുധേന്ദുരാജ്, സിജു ഹസ്രത്ത്, ആലാപനം – ഫർഹാൻ, എം ആർ ഭൈരവി , ത്രിൽസ് – അഷ്റഫ് ഗുരുക്കൾ, അസ്സോസിയേറ്റ് ഡയറക്ടർ – ഷാൻ എസ് എം കടയ്ക്കാവൂർ, കല- ബിനിൽ കെ ആന്റണി, ചമയം – പ്രദീപ് വിതുര,വസ്ത്രാലങ്കാരം – ശ്രീജിത്ത് കുമാരപുരം, സംവിധാന സഹായികൾ – സ്നിഗ്ദിൻ സൈമൺ ജോസഫ്,ബി ബി കോട്ടയം, ഡിസൈൻസ് – പ്ളാനറ്റ് ഓഫ് ആർട്ട് സ്‌റ്റുഡിയോ, സ്റ്റിൽസ് – വിജയ് ലിയോ, പി ആർ ഓ – അജയ് തുണ്ടത്തിൽ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
