ഒരേ പുതപ്പിൻ്റെ രണ്ടറ്റത്തായി ഇരുവരും തൂങ്ങിയത് വീടിന് 200 മീറ്റർ അകലെയുള്ള റബ്ബർ തോട്ടത്തിൽ; വിവാഹം നടത്തി കൊടുക്കാമെന്ന് സമ്മതിച്ചിട്ടും വിനീഷും രമ്യയും ആത്മഹത്യയിലേക്ക് നീങ്ങിയത് എന്തിനെന്ന് അറിയാതെ വീട്ടുകാരും ബന്ധുക്കളും; നിലമ്പൂരിലെ കമിതാക്കളുടെ തൂങ്ങി മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്…..!

Spread the love

സ്വന്തം ലേഖിക

മലപ്പുറം: നിലമ്പൂരില്‍ കമിതാക്കളെ മരത്തിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെന്ന് പോലീസ് പറയുന്നു.
നിലമ്പൂര്‍ മുതീരി കാഞ്ഞിരക്കടവ് മണ്ണുംപറമ്പില്‍ ചന്ദ്രന്റെയും രജനിയുടെയും മകന്‍ വിനീഷ് (22), ഗൂഡല്ലൂര്‍ ഓവേലി സീഫോര്‍ത്തിലെ ബാലന്റെയും വസന്തയുടെയും മകള്‍ രമ്യ (22) എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമിതാക്കളെ റബര്‍ തോട്ടത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിറക് ശേഖരിക്കാന്‍ എത്തിയ സ്ത്രീകളാണ് റബ്ബറില്‍ തൂങ്ങിയ നിലയില്‍ മൃതദേഹങ്ങള കണ്ടത്.
വിനീഷിന്റെ വീടിന് 200 മീറ്റര്‍ അകലെ വിജനമായ റബര്‍ തോട്ടത്തില്‍ ഇന്നലെ ഉച്ചയ്ക്കാണ് മൃതദേഹങ്ങള്‍ കണ്ടത്. വിനീഷിന്റെ അമ്മാവന്റെ മകളാണ് രമ്യ. ഇരുവരും പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ബെംഗളൂരുവില്‍ നഴ്സ് ആണ് രമ്യ. ഇരുവരുടെയും പ്രണയം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ഇവര്‍ തമ്മിലുള്ള വിവാഹം നടത്തി കൊടുക്കാനും വീനിഷിന്റെ മാതാപിതാക്കള്‍ സമ്മതം അറിയിച്ചിരുന്നു. എന്നാല്‍ ചേട്ടന്റ വിവാഹ ശേഷമാകാം എന്നു പറഞ്ഞിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.

എന്നാല്‍ വീട്ടുകാര്‍ സമ്മതം അറിയിച്ചിട്ടും എന്തിനാണ് ഇവര്‍ ആത്മഹത്യ തിരഞ്ഞെടുത്തതെന്നാണ് എല്ലാവരുടേയും സംശയം. വീട്ടുകാര്‍ വിവാഹത്തിന് എതിരുനില്‍ക്കുമെന്ന് ഭയന്ന് ഇരുവരും ജീവനൊടുക്കിയതായാണ് നിഗമനമെന്ന് പൊലീസ് പറഞ്ഞു. ജൂലൈ 11ന് വൈകിട്ട് വിനീഷ് വീട്ടില്‍നിന്നു പോയതാണ്. പിറ്റേന്ന് വൈകിട്ട് രമ്യയുമൊത്ത് നിലമ്പൂരെത്തി. രമ്യയുടെ ഫോണില്‍നിന്ന് വിനീഷിന്റെ വീട്ടുകാരെ വിളിച്ചതായി പറയുന്നു.

റബര്‍ മരത്തില്‍ കിടക്കവിരിയുടെ രണ്ടറ്റത്തായി തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍.