തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിനും സമ്പദ്വ്യവസ്ഥയുടെ
പുരോഗതിക്കുമായി വൻകിട നിക്ഷേപങ്ങൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ .
'കേരള മോഡൽ' വികസനത്തിന് നിലവിൽ ചില തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും,
കാലാനുസൃതമായ മാറ്റങ്ങളിലൂടെ സംസ്ഥാനത്തെ കൂടുതൽ മുന്നോട്ട് നയിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തെ എല്ലാ മേഖലകളിലും ഒന്നാം സ്ഥാനത്ത് എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
എന്നാൽ നമ്മുടെ ഉയർന്ന ജനസാന്ദ്രതയും ഭൂമിയുടെ ലഭ്യതക്കുറവും വികസനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
ഈ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ പുതിയ സാധ്യതകൾ കണ്ടെത്തേണ്ടതുണ്ട്.
നിലവിൽ നിരവധി വ്യവസായികളും നിക്ഷേപകരും കേരളത്തിൽ നിക്ഷേപം നടത്താൻ സർക്കാരിനെ സമീപിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരമാവധി പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ ഒരു പ്രധാന തുറമുഖ നഗരമാക്കി മാറ്റും.
അതോടൊപ്പം, വ്യോമയാന മേഖലയിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി കേരളത്തെ പ്രമുഖ ഏവിയേഷൻ ഹബ്ബാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് പുതിയ നിക്ഷേപങ്ങൾ ഉണ്ടായാൽ മാത്രമേ ഖജനാവിലേക്ക് വരുമാനം എത്തുകയും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ സാധിക്കുകയുമുള്ളൂ.






