വാഷിംഗ്ടണ്‍ : അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ് നാളെ നടക്കും. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഭരണനേട്ടങ്ങളും നയങ്ങളും സംബന്ധിച്ചുള്ള ഒരു വിലയിരുത്തലായിട്ടാണ് ഈ തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. ഡെമോക്രാറ്റുകള്‍ ഇരുസഭകളിലും വിജയം കൈവരിച്ചാല്‍ വാഷിംഗ്ടണിലെ അധികാര സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം.
പുതിയ നിയമനിര്‍മ്മാണങ്ങള്‍ പാസാക്കിയെടുക്കുന്നതില്‍ ട്രംപിന് കടുത്ത തടസ്സങ്ങള്‍ നേരിടേണ്ടി വരുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. യുഎസ് കോണ്‍ഗ്രസിലെ രണ്ട് പ്രധാന സഭകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മൊത്തം 21 കോടി വോട്ടര്‍മാരാണ് വിധിയെഴുതുക. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ ആകെ 100 സീറ്റുകളില്‍ 35 സീറ്റുകളിലേക്കുമാണ് ഇത്തവണ മത്സരം. ജനപ്രതിനിധി സഭയിലെ അംഗങ്ങളുടെ കാലാവധി രണ്ട് വര്‍ഷവും സെനറ്റ് അംഗങ്ങളുടെ കാലാവധി ആറ് വര്‍ഷവുമാണ്.
കാലാവധി ആറ് വര്‍ഷമാണെങ്കിലും, ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും മൂന്നിലൊന്ന് ഭാഗം സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാറുണ്ട്. ഇതിനു പുറമേ, സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഒഴിഞ്ഞ ഫ്ളോറിഡയിലേയും വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ഒഴിഞ്ഞ ഒഹായോയിലേയും സീറ്റുകളിലേക്ക് പ്രത്യേക തിരഞ്ഞെടുപ്പും നടക്കും. 36 സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ ഗവര്‍ണര്‍മാരേയും തിരഞ്ഞെടുക്കും.






