തിരുവനന്തപുരം:ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് കൂടുതൽ സർവീസുകൾ അനുവദിച്ച് റെയിൽവേ .
മുംബൈയിൽ നിന്നും ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരം നോർത്ത് റൂട്ടിൽ അധികമായി നാല് ഓണം സ്പെഷ്യൽ ട്രെയിനുകൾ കൂടി അനുവദിച്ചതായി കെ സി വേണുഗോപാൽ എം പി.
ഈ നാല് ട്രെയിനുകൾക്കും കരുനാഗപ്പള്ളി, കായംകുളംഓണക്കാലത്തെ തിരക്ക് പരിഗണിച്ച് സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചതായും എംപി അറിയിച്ചു.
ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് നേരത്തെ അനുവദിച്ചതിന് പുറമെ അധിക സർവീസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വേണുഗോപാൽ റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ച നടത്തിയിരുന്നു.
ഇതുൾപ്പെടെ ഈ ഓണക്കാലത്ത് റെയിൽവേ ഓണം സ്പെഷ്യലായി അനുവദിച്ച എല്ലാ ട്രെയിനുകൾക്കും കരുനാഗപ്പള്ളിയിലും കായംകുളത്തും സ്റ്റോപ്പ് അനുവദിപ്പിക്കാനായതായി എം പി പറഞ്ഞു.
06575/06576 നമ്പർ എസ്.എം.വി.ടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് , 06573/06574- യശ്വന്ത്പുർ -തിരുവനന്തപുരം നോർത്ത്,
06579/06580 ബാംഗ്ലൂർ കന്റോണ്മെന്റ് -തിരുവനന്തപുരം നോർത്ത്, 01463/01464 ലോകമാന്യ തിലക് -തിരുവനന്തപുരം നോർത്ത് എന്നീ ട്രെയിനുകൾക്കാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.






