അശ്വതി: മനസ്സിൽ നിലനിന്നിരുന്ന ആഗ്രഹങ്ങൾ അനായാസേന സാധിക്കും. ആരോഗ്യപരമായി മെച്ചപ്പെടും. വിവാഹാലോചനകൾ തീരുമാനത്തിലെത്തും, തൊഴിൽപരമായ ഉയർച്ച പ്രതീക്ഷിക്കാം. അത്യാവശ്യ യാത്രകൾ വേണ്ടിവരും. ഭാര്യാ–ഭർതൃ ബന്ധത്തിൽ ചെറിയ പ്രശ്നങ്ങളുണ്ടാകാം, കുടുംബത്തിൽ അന്യരുടെ ഇടപെടൽ മാനസിക സംഘർഷം സൃഷ്ടിക്കും.
ഭരണി: ഭവനത്തിനും വാഹനത്തിനും അറ്റകുറ്റപ്പണികൾ വേണ്ടിവരും. തൊഴിലിൽ അനുകൂലമായിരുന്ന സാഹചര്യം മാറും. പ്രവർത്തനതടസ്സങ്ങൾ നേരിടും. ദേശം വിട്ടുള്ള യാത്രകൾ ആവശ്യമായി വരും. സന്താനങ്ങൾക്ക് രോഗദുരിതങ്ങൾ. മാനസിക സമ്മർദം അധികരിക്കും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.
കാർത്തിക: ശാരീരികവും മാനസികവുമായ ക്ഷീണം അനുഭവിക്കേണ്ടി വരും. തൊഴിലിൽ നിന്ന് അവധിയെടുത്ത് വിട്ടുനിൽക്കേണ്ടി വരും. പ്രധാനപ്പെട്ട കാര്യങ്ങളിൽ വിജയം കാണില്ല. ഗൃഹസുഖം കുറയും. അനാവശ്യ ചെലവുകൾ മൂലം മനസ്സ് വിഷമിക്കും. ബന്ധുക്കൾ തമ്മിൽ ഭിന്നത. ദാമ്പത്യ പ്രശ്നങ്ങളുണ്ടാകാം.
രോഹിണി: വിദേശ ജോലിക്കുള്ള ശ്രമം വിജയിക്കും. സുഹൃത്തുക്കളുടെ സഹായം വർധിക്കും. ഗൃഹനിർമാണത്തിൽ പുരോഗതിയുണ്ടാകും, എന്നാൽ ധനപരമായ അധികച്ചെലവുണ്ടാകും. ലഹരി വസ്തുക്കളിൽ നിന്ന് വിടുതൽ നേടാൻ സാധിക്കും. ബന്ധുജന സഹായം ലഭിക്കും, സാമ്പത്തിക വിഷമതകൾ മറികടക്കും. മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും.
മകയിരം: തൊഴിലന്വേഷണങ്ങളിൽ വിജയം നേടും. ഭക്ഷണസുഖം ലഭിക്കും. പുതിയ വസ്ത്രാഭരണ ലാഭം. മനഃസുഖം വർധിക്കും. അലങ്കാര വസ്തുക്കൾക്കായി പണച്ചെലവ് പ്രതീക്ഷിക്കാം. ഇരുചക്രവാഹനം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. അടുത്ത ബന്ധുക്കളിൽ നിന്നുള്ള സഹായം പ്രതീക്ഷിക്കാം. പുതിയ ജോലികളിൽ പ്രവേശിക്കാൻ അവസരമൊരുങ്ങും.
തിരുവാതിര: പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളിൽ നിന്ന് വിട്ടുനിന്നിരുന്നവർക്ക് തിരികെ പ്രവേശിക്കാൻ സാധിക്കും. ഔഷധങ്ങളിൽ നിന്ന് അലർജി പിടിപെടാൻ സാധ്യതയുണ്ട്. വിശ്രമം കുറയും. എളുപ്പത്തിൽ സാധിക്കാവുന്ന കാര്യങ്ങൾക്കു പോലും തടസ്സം നേരിടാം. മംഗള കർമങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞെന്ന് വരില്ല.
പുണർതം: സുഹൃത്തുക്കൾ മൂലം അപവാദം കേൾക്കേണ്ടി വരും. ഭക്ഷണസുഖം ലഭിക്കും. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച് അപകടങ്ങളിൽ ചാടാൻ സാധ്യതയുണ്ട്. ആരോഗ്യപരമായി വാരം അനുകൂലമല്ല, നേത്രരോഗബാധയ്ക്കു സാധ്യതയുണ്ട്. വിദ്യാഭ്യാസ കാര്യങ്ങളിൽ വിജയം ലഭിക്കും. ഇന്റർവ്യൂകളിൽ വിജയിച്ച് തൊഴിൽ ലഭിക്കാൻ സാധ്യതയുണ്ട്.
പൂയം: ആരോഗ്യപരമായ വിഷമതകൾ ശമിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടമുണ്ടാകും. മറ്റുള്ളവരെ അമിതമായി ആശ്രയിച്ച് മാനസിക വിഷമം വരുത്തിവെക്കും. ഗൃഹാന്തരീക്ഷത്തിൽ ശാന്തതയുണ്ടാകും. മറ്റുള്ളവരുമായി മികച്ച സൗഹൃദബന്ധം സ്ഥാപിക്കും. ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ ഇടപെടേണ്ടി വരും. ബന്ധുഗുണം വർധിക്കും.
ആയില്യം: പണമിടപാടുകളിൽ നഷ്ടം നേരിടാൻ സാധ്യതയുണ്ട്. പിതാവിന് അരിഷ്ടതകളുണ്ടാകാം. വളരെക്കാലമായി അനുകൂലമായി നിന്നിരുന്നവരിൽ നിന്ന് മാനസിക വിരോധം ഉണ്ടാകാം. അനാരോഗ്യം മൂലം യാത്രകൾ ഒഴിവാക്കും. തൊഴിൽ രംഗത്ത് നേട്ടങ്ങളും സഹോദരങ്ങൾ വഴി സഹായവും ലഭിക്കും. പ്രധാന തൊഴിലിൽ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം.
അനുഭവമുണ്ടാകും.
അനിഴം: കരുതിവെച്ച പണം മറ്റ് ആവശ്യങ്ങൾക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വർധിക്കും. ദാമ്പത്യ ജീവിതത്തിൽ ചെറിയ പിണക്കങ്ങളുണ്ടാകാം. മുതിർന്ന ബന്ധുക്കൾക്ക് അനാരോഗ്യം. ഏർപ്പെടുന്ന കാര്യങ്ങളിൽ ഉദ്ദേശിച്ച വിജയം ലഭിച്ചെന്ന് വരില്ല. ബന്ധുക്കളെ താൽക്കാലികമായി പിരിഞ്ഞു കഴിയേണ്ടി വരും.
തൃക്കേട്ട: പഴയകാല സുഹൃത്തുക്കളുമായി ഒത്തുചേരൽ. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ വർധിക്കും. പൂർവിക സ്വത്തു ലഭിക്കാൻ യോഗമുണ്ട്. യാത്രകളിൽ അതീവ ശ്രദ്ധ പുലർത്തുക, വീഴ്ചകളും പരിക്കുകളും ഉണ്ടാവാതെ ശ്രദ്ധിക്കണം. മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും.
മൂലം: ബിസിനസിൽ നിന്ന് നേട്ടം. മനഃസുഖം വർധിക്കും. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് ധനലാഭം. ഗൃഹം മോടി പിടിപ്പിക്കും. ദീർഘദൂരയാത്രകൾ നടത്തേണ്ടിവരും. വാഹനം വാങ്ങാനുള്ള തീരുമാനം കൈക്കൊള്ളും. ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കാൻ സാധിക്കും. സഹോദരഗുണമുണ്ടാകും. സുഹൃത്തുക്കൾ വഴി നേട്ടമുണ്ടാകും.
പൂരാടം: തൊഴിൽ മേഖലയിൽ അഭിവൃദ്ധിയും ഉദ്യോഗക്കയറ്റവും ഉണ്ടാകും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ചയുണ്ടാകും. പുണ്യസ്ഥല സന്ദർശനം ഉണ്ടാകും. പണമിടപാടുകളിൽ കൃത്യത പുലർത്തും. കടം നൽകിയ പണം തിരികെ ലഭിക്കും.
ഉത്രാടം: അപ്രതീക്ഷിതമായ ഭാഗ്യാനുഭവം. ഗൃഹനിർമാണം പൂർത്തീകരിക്കും. വിദേശത്തു നിന്ന് നാട്ടിൽ തിരിച്ചെത്താൻ സാധിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. അസാധ്യമെന്നു കരുതിയ പല കാര്യങ്ങളും അനായാസം നേടിയെടുക്കും. അകന്നിരുന്ന കുടുംബബന്ധങ്ങൾ പൂർവസ്ഥിതിയിലെത്തും.
തിരുവോണം: ശത്രുക്കൾക്ക് മേൽ വിജയം. ഭക്ഷണസുഖം ഉണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. കുടുംബത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും. തീർഥയാത്രകൾ നടത്തും. പുതിയ ഭൂമി വാങ്ങാൻ സാധിക്കും. ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും. വ്യാപാരമേഖലയിൽ നിന്ന് വിജയം നേടും.
അവിട്ടം: ഔദ്യോഗിക രംഗത്ത് നേട്ടം കൈവരിക്കും. സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക് അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്തികരമാകും. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം ശമിക്കും. ദൂരയാത്രകൊണ്ട് ഗുണമുണ്ടാകും. പ്രണയസാഫല്യം. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. വിലപിടിപ്പുള്ള വസ്തുക്കൾ സമ്മാനമായി ലഭിക്കും.
ചതയം: പ്രവർത്തനരംഗത്ത് ഉയർച്ച അനുഭവപ്പെടും. പുതിയ സൗഹൃദബന്ധങ്ങൾ ഉടലെടുക്കും. കുടുംബസുഖം ഉണ്ടാകും. ബന്ധുഗുണം ഉണ്ടാകും. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. പഠനനിലവാരം ഉയരും. ബിസിനസ്സിൽ നേട്ടങ്ങൾ കൈവരിക്കും. പണമിടപാടുകളിൽ നേട്ടങ്ങളുണ്ടാകും. സാമ്പത്തിക വിഷമതകളിൽ ശമനം കാണും.
പൂരുരുട്ടാതി: വ്യവഹാരവിജയം നേടും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ഒന്നിലധികം തവണ ദീർഘയാത്രകൾ വേണ്ടിവരും. വിശ്രമം കുറയും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും. അഭിമാനക്ഷതം സംഭവിക്കാതെ ശ്രദ്ധിക്കുക. ഉത്തമ സന്താനയോഗമുള്ള കാലമാണ്. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി നേടാം.
ഉത്തൃട്ടാതി: ഔദ്യോഗികപരമായ യാത്രകൾ വേണ്ടിവരും. മത്സരപ്പരീക്ഷകളിലും ഇന്റർവ്യൂകളിലും വിജയിക്കാൻ സാധിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. സ്വന്തമായി ബിസിനസ് നടത്തുന്നവർക്ക് വിജയം നേടാം. ആരോഗ്യപരമായ വിഷമതകൾ അകന്ന് ദേഹസുഖം വർധിക്കും. വിവാഹം ആലോചിക്കുന്നവർക്ക് അനുകൂല ഫലം. ഗൃഹനിർമാണത്തിൽ പുരോഗതിയുണ്ടാകും.
രേവതി: കലാസാഹിത്യ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂലമായ സമയമാണ്. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകൾ മൂലം ആപത്തിൽപ്പെടാം. സാമ്പത്തിക അച്ചടക്കം പാലിക്കാൻ പലപ്പോഴും കഴിയാതെ വരും. രോഗദുരിതങ്ങൾക്ക് ശമനം കണ്ടുതുടങ്ങും. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം നേടാം. ബന്ധുക്കൾ നിമിത്തം നേട്ടമുണ്ടാകും.






