പാലക്കാട്: ഷർട്ടിന്റെ ബട്ടൻസ് ഇടാൻ പറഞ്ഞ് പ്ലസ് വണ്‍ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികള്‍ റാഗ് ചെയ്തെന്ന് പരാതി.
പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ ഹയർ സെക്കന്ററി സ്കൂളിലാണ് സംഭവം. പതിമൂന്നോളം സീനിയർ വിദ്യാർഥികള്‍ ചേർന്ന് ശുചിമുറിയിലിട്ട് ക്രൂരമായി മർദിച്ചെന്നാണ് പരാതി.
മർദനമേറ്റ വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ സ്കൂള്‍ പ്രിൻസിപ്പലിനും പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.






