തിരുവനന്തപുരം : തിരുവനന്തപുരം-കൊച്ചുവേളി എക്സ്പ്രസില്‍ ശുചിമുറിയില്‍ നിന്ന് വെള്ളം ജനറല്‍ കോച്ചിലേക്ക് ഒഴുകി. ശുചിമുറിയില്‍ നിന്നുള്ള മലിനജലമാണ് ജനറല്‍ കോച്ചിലേക്ക് ഒഴുകിയെത്തിയത്. ഇതോടെ വെള്ളം കോച്ചില്‍ പരന്നൊഴുകി.
തിരക്കുള്ള കോച്ചിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം പുറത്തുവന്നു. വീഡിയോയിൽ മലിനജലത്തില്‍ ചവിട്ടി ആളുകള്‍ ഇരിക്കുന്നതുകാണാം. ചിലര്‍ കാലുകള്‍ സീറ്റിന് മുകളില്‍ കയറ്റിയാണ് ഇരിക്കുന്നത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ റെയില്‍വെ അധികൃതരെ ബന്ധപ്പെട്ടതായാണ് യാത്രക്കാർ പറയുന്നത്. എന്നാല്‍ നടപടി ഉണ്ടായില്ല. മലിനജലത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതായും യാത്രക്കാർ പറയുന്നുണ്ട്.






