കൊച്ചി: റിപ്പോർട്ടർ ഓഫീസിലെ പരിശോധനയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി എസ്ഐടി. സെര്‍ച്ചിന് റിപ്പോര്‍ട്ടര്‍ ചാനല്‍ അധികൃതരും ജീവനക്കാരും സഹകരിക്കുന്നില്ലെന്ന് തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്.
പ്രാഥമിക അന്വേഷണങ്ങളും പരിശോധനകള്‍ക്കും ശേഷമെടുത്ത കേസാണിത്. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്കാണ് ഇവിടെ എത്തിയത്.
പരിശോധനയുടെ സമയത്ത് അവിടെ സീനിയര്‍ ആയ ആളുകള്‍ ഉണ്ടായിരുന്ന ഇടമെന്ന നിലയ്ക്കാണ് ന്യൂസ് ഡെസ്കില്‍ കൂടി കയറിയതെന്ന് പൊലീസ് വിശദീകരിച്ചു.
അഡ്മിനിസ്ട്രേറ്റീവ് ഓഫിസ് അടക്കം തുറന്ന് തരണമെന്നാണ് ആവശ്യപ്പെട്ടത്. ഉത്തരവാദിത്തപ്പെട്ട ആള് അഞ്ച് മിനിറ്റിനുള്ളില്‍ എത്തുമെന്ന മറുപടിയാണ് ലഭിച്ചത്.
എന്നാല്‍ കുറേനേരം കാത്തിരുന്നിട്ടും ആള് വന്നില്ല. സെക്യൂരിറ്റി ജീവനക്കാരല്ലാതെ മറ്റാര് ഉള്ളതെന്ന് നോക്കുകയും സംസാരിക്കുകയും വേണം എന്നതിനാലാണ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയും ഡെസ്കിലെത്തുകയും ചെയ്തത്.
പൊലീസിനെ സംബന്ധിച്ച് ഈ കെട്ടിടം പുതിയതാണ്. ജോലിയുടെ ഭാഗമായാണ് ഡെസ്ക് എന്ന് വിളിക്കുന്നിടത്തേക്ക് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അവര്‍ സഹകരിക്കാന്‍ തയ്യാറായില്ല. അഡ്മിനിസ്ട്രേറ്റീവ് ഓഫിസും മറ്റും തുറന്ന് പരിശോധിക്കാന്‍ നോട്ടീസ് കൊടുക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ അത് കൈപ്പറ്റുന്നില്ലെന്നും എസിപി പറഞ്ഞു.






