ല്ലം: ശബരിമല മില്‍മ - നെയ് ക്രമക്കേടില്‍ പ്രതികളെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. കരാറുകാരൻ എസ് എസ് ബിനു, ദേവസ്വം ജീവനക്കാരൻ ജയലാല്‍ എന്നിവരെയാണ് വിജിലൻസ് കോടതി കസ്റ്റഡിയില്‍ വിട്ടത്.
കേസില്‍ നാലും അഞ്ചും പ്രതികളാണിവർ. ഇരു പ്രതികളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. പ്രതികളുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും.
നെയ്യ് സ്റ്റോർ സൂപ്രണ്ടിൻ്റെ ഓഫീസിലെ ജീവനക്കാരനായിരുന്നു ജയലാല്‍. ദേവസ്വംബോർഡിലെ പഞ്ചവാദ്യം ജീവനക്കാരനുമാണ് ഇയാള്‍. മില്‍മ നെയ്യ് ശബരിമലയില്‍ എത്തിയതായി വ്യാജരേഖയുണ്ടാക്കി പണം കൈപ്പറ്റിയതില്‍ ജയലാലിന് പങ്കുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തല്‍.
എന്നാല്‍ നെയ്യ് ക്രമക്കേടില്‍ കരാറുകാരൻ എസ്എസ് ബിനുവിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തിരുന്നു.
ട്രാൻസ്പോർട്ട് കരാറുകാരനായ എസ് എസ് ബിനുവും ക്രമക്കേടിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ചെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തല്‍. കഴിഞ്ഞ മണ്ഡല- മകരവിളക്ക് കാലത്ത് സന്നിധാനത്ത് എത്തേണ്ടിയിരുന്ന മില്‍മ നെയ്യ് തമിഴ്നാട്ടിലെ രണ്ട് ഏജൻസികള്‍ക്ക് മറിച്ചു വിറ്റെന്നാണ് കണ്ടെത്തല്‍.
ഗുണനിലവാരം കുറഞ്ഞ മോശം നെയ്യാണ് പകരം സന്നിധാനത്ത് എത്തിച്ചെന്നും കണ്ടെത്തി. ഇതിലൂടെ വൻ സാമ്പത്തിക നഷ്ടം ദേവസ്വം ബോർഡിന് ഉണ്ടായെന്നാണ് നിഗമനം.






